ഈ ഒരു സർപ്രൈസ് പ്രതീക്ഷിച്ചതേയില്ല! ലോകത്തൊരു നടിയ്ക്കും ഇതുപോലൊരു പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ടാവില്ല... കൂട്ടുകാർ ദർശനയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം കണ്ടതോടെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഹൃദയം എന്ന ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് ദർശന. ഇപ്പോൾ ഒത്തിരി സിനിമയിൽ അവസരം കിട്ടിയിരിക്കുകയാണ് താരത്തിന്. കഴിഞ്ഞ ദിവസമായിരുന്നു ദർശനയുടെ 34-ാം ജന്മദിനം. നസ്രിയ, ബേസിൽ ജോസഫ്, റോഷൻ മാത്യു, അരുൺ കുര്യൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം ദർശനയ്ക്ക് ആശംസകൾ നേർന്നിരുന്നു. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ദർശന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വർണകടലാസിൽ പൊതിഞ്ഞൊരു ചക്കയാണ് കൂട്ടുകാർ ദർശനയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ജയജയജയഹേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദർശനയുടെ പിറന്നാൾ ആഘോഷം. രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. “ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.
https://www.facebook.com/Malayalivartha






















