ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച് കാളിദാസും! ഫാദേഴ്‌സ് ഡേ സ്പെഷ്യൽ ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ..

ജയറാമും പാർവ്വതിയും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ്. പാർവതി ഇപ്പോൾ സിനിമയിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരുടെയും മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കാളിദാസിന്റെ പുതിയ ചിത്രം വിക്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി തകർത്ത് ഓടുകയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവികയുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ചു മാളവിക പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മക്കളെ രണ്ടുപേരെയും പുറത്തേറ്റി ജയറാം ‘ആന കളിക്കുന്ന’തിന്റെ ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച് കാളിദാസും ഇരിക്കുന്നത് കാണാം. കുഞ്ഞു ചക്കി അല്പം പേടിയോടെയും കാളിദാസ് ചിരിച്ചു സന്തോഷവാനായുമാണ് ചിത്രത്തിൽ. അടുത്തിടെ മാളവികയും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ഒരു മ്യൂസിക് വീഡിയോയിലാണ് മാളവിക ഒരു വേഷം ചെയ്തത്. എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത “മായം സെയ്തായ് പൂവേ,” എന്ന മ്യൂസിക് വീഡിയോയിലാണ് അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയത്. ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവിക അടുത്തിടെ നൽകിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha






















