തലസ്ഥാനത്ത് എത്തിയ സൂപ്പർസ്റ്റാർ മോഹൻലാൽ പ്രിയ നടൻ മധുവിനെ കാണാൻ ഓടിയെത്തി! മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയിൽ ചോദിച്ചത് ആ ഒരൊറ്റ നടനെ കുറിച്ച്; യാത്രകൾ പ്രണവിന് ത്രില്ലാണെന്നും ഇപ്പോഴും യാത്രയിലാണെന്നും ലാൽ... മടക്കത്തിന് മുൻപ് ആ ഒരൊറ്റ വാക്ക്

സൂപ്പർസ്റ്റാർ മോഹൻലാൽ തലസ്ഥാനത്തെത്തിയതിന് പിന്നാലെ പ്രിയ നടൻ മധുവിനെ കാണാൻ ഓടിയെത്തി. കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലാണ് താരം എത്തിയത്. പുഞ്ചിരിയോടെ മോഹൻലാലിനെ മധു സ്വീകരിച്ചു. പിന്നെ ലാൽ സംസാരിച്ചുതുടങ്ങിയത് മധുവിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു.
ഇടയ്ക്ക് ലാലിന്റെ മകൻ പ്രണവിനെ കുറിച്ചായി സംസാരം. ഹൃദയത്തിൽ പ്രണവ് കലക്കിയെന്ന് മധു. യാത്രകൾ പ്രണവിന് ത്രില്ലാണെന്നും ഇപ്പോഴും യാത്രയിലാണെന്നും ലാൽ പറഞ്ഞു. വൈകിട്ട് നാലോടെ എത്തിയ മോഹൻലാൽ മുക്കാൽ മണിക്കൂറോളം സംസാരിച്ചിരുന്നു. ഇടയ്ക്ക് ഗ്രീൻ ടീ മധു നൽകിയത് ലാൽ ആസ്വദിച്ച് കുടിച്ചു. പിന്നെ ഒരുമിച്ച് ഏതാനും ഫോട്ടോകൾ എടുത്തു. ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലെ വിശേഷങ്ങളറിയാനായിരുന്നു മധുവിന് തിടുക്കം. സിനിമ ഏതാണ്ട് പൂർത്തിയായതായും അവസാന വട്ട ഷൂട്ടിംഗിനായി പോർച്ചുഗലിലേക്ക് പോകുന്ന കാര്യവും മോഹൻലാൽ പറഞ്ഞു. ഉടനെ തന്നെ ഒപ്പം അഭിനയിക്കാനാകുമെന്ന് ആശംസിച്ചാണ് മോഹൻലാൽ യാത്രയായത്.
https://www.facebook.com/Malayalivartha






















