Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ നേടി വിക്രം! ബാഹുബലിയുടെ റെക്കോർഡ് ഇനി പഴങ്കഥ... 10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയത് വെറുതെയല്ല...

20 JUNE 2022 08:20 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം ‘വിക്രം' മുന്നേറുന്നു. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ വിക്രം കളക്ട് ചെയ്തു കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച കളക്ഷന്‍ ആണിത്. ഇതോടെ അഞ്ച് വര്‍ഷത്തിന് ശേഷം ഒരു സിനിമ തമിഴ്‌നാട്ടില്‍ ബാഹുബലിയെ മറികടന്നിരിക്കുകയാണ്. ഇപ്പോഴും പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്തതിനാല്‍ വിക്രം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.

സിനിമ ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ 200കോടി ബോക്‌സ് ഓഫീസില്‍ വിക്രം ഇടം നേടിക്കഴിഞ്ഞിരുന്നു. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ‘വിക്ര’മിന് കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 35 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതും. കേരളത്തിലും റെക്കോര്‍ഡ് സൃ്ഷ്ടിക്കാന്‍ വിക്രമിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡാണ് ‘വിക്രം’ സ്വന്തമാക്കിയത്.

ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ വമ്പന്‍ താരനിരയുമുണ്ടായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം ത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends