Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ്..'നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്..' വിമർശനങ്ങൾ കടുത്തതോടെ പ്രതികരണവുമായി ബ്ലെസ്ലിയുടെ സഹോദരൻ

20 JUNE 2022 08:47 AM IST
മലയാളി വാര്‍ത്ത

ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പത്ത് ടാസ്ക്കുകൾ ചെയ്ത് ദിൽഷയാണ് ഒന്നാമതെത്തിയത്. മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ടായിരുന്നു ദിൽഷയുടെ തേരോട്ടം. അതുപോലെ തന്നെ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് മുഹമ്മദ് ഡെലിജന്റ് ബെസ്ലി. ഗായകൻ, യുട്യൂബർ എന്നീ ടാ​ഗ് ലൈനോടെയാണ് ബ്ലെസ്ലി ബി​ഗ് ബോസിലെത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിരവധി കുറിപ്പുകൾ സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ്, ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ദിൽഷയ്ക്ക് പിന്നാലെ നടക്കുന്നു എന്നുള്ള ആരോപണങ്ങളാണ് ബ്ലെസ്ലിക്കെതിരെ സോഷ്യൽമീ‍ഡിയയിൽ ഉയരുന്നത്. ബ്ലെസ്ലിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരൻ.

ഫിനാലെ അടുത്തതിനാൽ ബ്ലെസ്ലിയുടെ വോട്ട് കുറയ്ക്കാൻ വേണ്ടിയുള്ള മാനിപ്പുലേഷനാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ നടക്കുന്നത് എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. 'ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ് എന്നൊക്കെയുള്ള നിരവധി പരിഹാസങ്ങൾ സോഷ്യൽമ‍ീഡിയയിൽ ബ്ലെസ്ലിക്കെതിരെ നടക്കുന്നുണ്ട്. ഫിനാലെ അടുത്തതിനാൽ ചിലർ മനപൂർവം വോട്ട് കുറയാക്കാൻ നടത്തുന്ന ഡീ​ഗ്രേഡിങ് ആണത്.' 'നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്.' 'അവർക്കിടയിൽ നല്ല സൗഹൃദമാണ്. പിന്നെ എന്തിനാണ് ചിലർ ഇത്തരത്തിലുള്ള കുറിപ്പുകൾ പങ്കുവെച്ച് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നത്. കുട്ടികളെയാണ് ഇതൊന്നും അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരേയും അത് ബാധിക്കും.' 'മാനിപ്പുലേഷനാണ്, ഡീ​ഗ്രേഡിങ് ആണ് എന്നത് അവർ മനസിലാക്കി കൊള്ളണമെന്നില്ല. അതിനാലാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. എത്രയൊക്കെ ഡീ​ഗ്രേഡ് ചെയ്താലും ബ്ലെസ്ലിക്ക് കിട്ടേണ്ട വോട്ട് കിട്ടുക തന്നെ ചെയ്യും. മറ്റ് ചിലരെ രക്ഷിക്കാനും ജയിപ്പിക്കാനുമാണ് ആളുകൾ ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുന്നത് എന്നത് വ്യക്തമാണെന്നും ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends