സ്‌നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി.. ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങള്‍ വീട്ടി! 18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്‍പിച്ചു... ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നു പോലെ നോക്കും; വിമർശനങ്ങൾക്ക് പിന്നാലെ ലക്ഷ്മിപ്രിയയുടെ ഭർത്താവ്

റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്. റോബിനും ജാസ്മിനും പുറത്ത് പോയ ശേഷം ഷോയെ ലൈവാക്കി നിര്‍ത്തിയത് റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്കുകളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നാടകീയമായ പല രംഗങ്ങളും ഇവര്‍ മൂലം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീട്ടിലൊരു സ്ഥിരം കാഴ്ചയായി മാറിയിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഈ വഴക്ക് അതിന്റെ പരിധി വിടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ലക്ഷ്മിയെ കുറിച്ച് എഴുത്തുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് ജയേഷ്. ലക്ഷ്മിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പതിനെട്ട് വയസില്‍ ലക്ഷ്മി ഭാര്യയായി വന്നതിനെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും താരഭര്‍ത്താവ് നല്‍കിയത്.
ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല. സ്‌നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി. ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു. കടങ്ങള്‍ വീട്ടി. സഹോദരങ്ങളെ പഠിപ്പിച്ചു. 18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്‍പിച്ചു. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നു പോലെ നോക്കും. ദൈവം കൂടെയുണ്ട്. പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും.. നന്ദി' എന്നാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. അതേ സമയം ലക്ഷ്മിപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.
https://www.facebook.com/Malayalivartha






















