Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലെസ്ലി ബി​ഗ് ബോസിൽ പോയശേഷമാണ് മുൻ കാമുകി ഇത്തരം കാര്യങ്ങളുമായി പൊങ്ങി വന്നത്! അവരുടെ ഉദ്ദേശം മീഡിയ അറ്റൻഷനും ഫെയിമും മാത്രമാണ്.. ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുക, പരിഹസിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം.. ബ്ലെസ്ലിയുടെ മുൻ‌ കാമുകിക്കെതിരെ തുറന്നടിച്ച് ബ്ലെസ്ലിയുടെ സഹോദരൻ!

20 JUNE 2022 10:28 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ തനിക്ക് ദിൽഷയോടാണ് പ്രണയം തോന്നിയത് എന്നാണ് ബ്ലെസ്ലി പറഞ്ഞത്. പക്ഷെ ദിൽഷയ്ക്ക് ബ്ലെസ്ലിയേക്കാൾ പ്രായം കൂടുതലായതിനാൽ ദിൽഷ പ്രണയം സ്വീകരിക്കാൻ തയ്യാറായില്ല. തനിക്ക് സഹോദരനായി മാത്രമെ ബ്ലെസ്ലിയെ കാണാനാകുവെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ജനപിന്തുണ കാണുമ്പോൾ ബ്ലെസ്ലി ബി​ഗ് ബോസ് ജയിക്കാനാണ് സാധ്യത. തുടക്കം മുതൽ ജനപിന്തുണയുടെ കാര്യത്തിൽ ബ്ലെസ്ലി മുന്നിലാണ്. രണ്ടാമത് ഉള്ളത് ദിൽഷയാണ്. ഇരുവരും ടോപ്പ് ടുവായി മോഹൻലാലിന് ഇരുവശവും നിൽക്കുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അതേസമയം തന്റെ ജീവിതത്തിൽ സംഭവിച്ച കഥകളെല്ലാം ബിഗ്‌ബോസ് വീട്ടിൽ ബ്ലെസ്ലി തുറന്ന് പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ തനിക്ക് ഒരു മുൻ കാമുകിയുണ്ടായിരുന്നുവെന്നും ടോക്സിക്കായ ബന്ധമായിരുന്നതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. ശേഷം ബ്ലെസ്ലിയുടെ മുൻ കാമുകി വിഷയത്തിൽ ഇടപെട്ട് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

കൃഷ്ണ രാജൻ എന്ന പെൺകുട്ടിയാണ് ബ്ലെസ്ലിക്കെതിരെ രം​ഗത്തെത്തിയത്. താനുമായുള്ള പ്രണയം ടോക്സിക്കായിരുന്നുവെന്ന് പറഞ്ഞതിലൂടെ ബ്ലെസ്ലി തന്നെ അപമാനിച്ചുവെന്ന് പറഞ്ഞാണ് കൃഷ്ണ ര​ഗംത്തെത്തിയത്. ഇരുവരും 2019ലാണ് കണ്ടുമുട്ടിയത്. ബ്ലെസ്ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ് ഓഫ് ലവ് എന്ന ആൽബത്തിൻ്റെ പിന്നണി ചർച്ചകളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. താൻ അതിൽ അഭിനയിക്കാൻ എത്തിയിരുന്നുവെന്നും പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും മോഡൽ കൂടിയായ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നു. താൻ കൊടുക്കുന്ന വില തിരിച്ച് പലപ്പോഴും കിട്ടാതെ പോകുന്നതായി തോന്നിയിരുന്നുവെന്നും അങ്ങനെയാണ് മാറി നിൽക്കാൻ തുടങ്ങിയതെന്നുമാണ് ബ്ലെസ്ലിയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് കൃഷണ പറഞ്ഞത്. ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകർഷിച്ചതെന്ന് കൃഷ്ണ മുമ്പുള്ള അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ആദ്യം പ്രണയം വെളിപ്പെടുത്തിയത് ബ്ലെസ്ലിയാണെന്നും തുടർന്ന് താൻ ഓക്കേ പറയുകയായിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഇരുവർക്കുമിടയിൽ സീരിയസായുള്ള പ്രണയമായിരുന്നെന്നും വീട്ടുകാർക്ക് അറിയാമായിരുന്നെന്നും പറഞ്ഞ കൃഷ്ണ പ്രണയം വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇപ്പോൾ കൃഷ്ണ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരൻ. ബ്ലെസ്ലി ബി​ഗ് ബോസിൽ പോയശേഷമാണ് മുൻ കാമുകി ഇത്തരം കാര്യങ്ങളുമായി പൊങ്ങി വന്നതെന്നും അവരുടെ ഉദ്ദേശം മീഡിയ അറ്റൻഷനും ഫെയിമും മാത്രമാണെന്നും ബ്ലെസ്ലിയുടെ സഹോദരൻ പറയുന്നു. ഇപ്പോൾ മുൻ കാമുകി നൽകുന്ന അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടുന്നതിനും ഫെയിം നേടുന്നതിനും വേണ്ടിയുള്ളതണ്. ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുക, പരിഹസിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. ബ്ലെസ്ലി ആരെ പ്രണയിച്ചാലും മറ്റുള്ളവർ ആ വിഷയത്തിൽ ഇടപെടേണ്ടതോ അഭിപ്രായം പറയേണ്ട കാര്യമോ ഇല്ല.' 'ടോക്സിക്ക് കാമുകി എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ‌ വീടിനുള്ളിൽ വെച്ച് തന്നെ ബ്ലെസ്ലി മാപ്പ് പറഞ്ഞിരുന്നു. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അവന് പിന്നീട് തോന്നിയത് കൊണ്ടാകണം അവൻ അങ്ങനെ പറഞ്ഞത്.' 'പിന്നെ ബ്ലെസ്ലിയെ കുറ്റക്കാരനാക്കി പലരും നൽകുന്ന അഭിമുഖങ്ങൾ അവൻ വരുമ്പോൾ അവനെ സ്നേഹിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകും. മുൻ കാമുകി കാരണം ഞാനും ബ്ലെസ്ലിയും വഴക്കിടേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു' എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends