Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛൻമാർ പലയിടത്തും മക്കളോട് ആർത്തവം പോലുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കില്ല..' അച്ഛന്മാർക്കും ഇതേ കുറിച്ച് പെൺകുട്ടികളോട് സംസാരിക്കാം.. സ്വന്തം പെൺമക്കൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് നാണക്കേടായാണ് പലരും ചിന്തിക്കുന്നത്.. സാനിറ്റിറി പാഡ്സ് പോലും അച്ഛന്മാരെ കൊണ്ട് വാങ്ങിപ്പിക്കാത്തവർ കേരളത്തിലുണ്ട്..' 'അച്ഛന് അറിയാത്ത കാര്യമല്ലല്ലോ സ്വന്തം പെൺകുട്ടിക്ക് പീരിഡയഡ്സ് ഉണ്ടാകുമെന്നത്.. ഞാനൊരു അച്ഛനാവുകയാങ്കിൽ എന്റെ കുഞ്ഞിനോട് ഞാൻ സംസാരിക്കും.. റിയാസിന്റെ വീഡിയോ വൈറൽ

20 JUNE 2022 10:42 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഫൈനല്‍ ഫൈവിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ എത്തിപ്പെടുമെന്ന ആകാംക്ഷയില്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ് ഓരോ പ്രേക്ഷകനും. മത്സരം ഏറ്റവും മുറുകിയിരിക്കുന്ന ഈ ഘട്ടത്തില്‍ മത്സരാര്‍ത്ഥികളും വലിയ ടെന്‍ഷനിലാണ്. പലര്‍ക്കും തങ്ങളുടെ സമ്മര്‍ദ്ദത്തെയും ഗെയിം സ്പിരിറ്റിനെയും ഒരേ ആവേശത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കയറിവന്ന റിയാസ് സലീം ഏവരെയും ഞെട്ടിക്കുകയാണ്. അമ്പത് ദിവസത്തോട് ബി​ഗ് ബോസ് സീസൺ ഫോർ അടുക്കുമ്പോഴാണ് റിയാസ് ഹൗസിലേക്ക് എത്തിയത്. പുറത്ത് നിന്ന് കളി മനസിലാക്കി വീട്ടിലേക്ക് എത്തിയ റിയാസ് ഫേക്ക് ​ഗെയിമും സെയ്ഫ് ​ഗെയിമും കളിക്കുന്നവരെ പ്രേക്ഷകർക്ക് മുമ്പിൽ തുറന്ന് കാട്ടാൻ ശ്രമിച്ചിരുന്നു. റോബിൻ പോയ ശേഷം ഉറങ്ങിപ്പോയ വീട് ഇപ്പോഴും സജീവമായി കൊണ്ടുപോകുന്നത് റിയാസ് സലീമാണ്.

എന്നാൽ‌ ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള റോബിൻ പുറത്താകാൻ റിയാസ് കാരണക്കാരനായി എന്നതിനാൽ പുറത്ത് റിയാസിനെ അനുകൂലിക്കുന്നവരെക്കാൾ പ്രതികൂലിക്കുന്നവരാണ് കൂടുതൽ. അതേസമയം റിയാസിന്റെ ചില തുറന്നുള്ള സംസാരങ്ങൾ ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നുണ്ട്. ഇത്തരം തുറന്ന് പറച്ചിലുകൾ തന്നെയാണ് റിയാസ് എന്ന മത്സരാർഥിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. സെക്സ് എജ്യുക്കേഷൻ, പീരിഡ്സ് എന്നിവയെ കുറിച്ച് അച്ഛനും മക്കളെ പഠിപ്പിക്കാമെന്നും പക്ഷെ മലയാളികൾ അത് ചെയ്യില്ലായെന്നുമാണ് റിയാസ് ബ്ലെസ്ലി, റോൺസൺ എന്നിവരോട് സംസാരിക്കവെ പറഞ്ഞത്. 'കുഞ്ഞുങ്ങൾക്കൊപ്പം അമ്മയുണ്ടാകേണ്ടത് നിർബന്ധമാണ് എന്നുള്ള ചിന്താ​ഗതിയുണ്ട്. അതിന് കാരണം അമ്മ മക്കൾക്ക് പറഞ്ഞ് കൊടുക്കുന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് ആർത്തവം പോലുള്ള വിഷയങ്ങൾ. അച്ഛൻമാർ പലയിടത്തും മക്കളോട് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല.' 'അത് അമ്മ തന്നെ പെൺകുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം എന്ന ചിന്തയാണ് ആളുകൾക്ക്. ആർത്തവം എന്നത് ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്.

അതിനെ കുറിച്ച് പെൺകുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അമ്മമാർ തന്നെ വേണമെന്നില്ല.' 'അച്ഛന്മാർക്കും ഇതേ കുറിച്ച് പെൺകുട്ടികളോട് സംസാരിക്കാം. സ്വന്തം പെൺമക്കൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് നാണക്കേടായാണ് പലരും ചിന്തിക്കുന്നത്. സാനിറ്റിറി പാഡ്സ് പോലും അച്ഛന്മാരെ കൊണ്ട് വാങ്ങിപ്പിക്കാത്തവർ കേരളത്തിലുണ്ട്.' 'അച്ഛന് അറിയാത്ത കാര്യമല്ലല്ലോ സ്വന്തം പെൺകുട്ടിക്ക് പീരിഡയഡ്സ് ഉണ്ടാകുമെന്നത്. ഞാനൊരു അച്ഛനാവുകയാങ്കിൽ എന്റെ കുഞ്ഞിനോട് ഞാൻ സംസാരിക്കും അറിവ് പകർന്ന് കൊടുക്കും ഇത്തരം കാര്യങ്ങളെ കുറിച്ച്.' 'അതുപോലെ സെക്സ് എജ്യുക്കേഷനെ കുറിച്ചും പലരും മക്കൾക്ക് പറ‍ഞ്ഞ് കൊടുക്കുന്നില്ല. അതും മാതാപിതാക്കൾ ചെയ്യണം. കൃത്യമായി അത് കുട്ടികൾക്ക് ചെറുപ്പം മുതൽ നൽകണം. അതിലൊന്നും നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. മലയാളികൾ പക്ഷെ അതൊക്കെ കേൾക്കാൻ പോലും തയ്യാറാകാത്തവരാണ്.' ഇതിനെല്ലാം മാറ്റം വരണം' റിയാസ് പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ റിയാസിന്റെ ചിന്തകളെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 24 വയസിന്റെ പക്വതയിൽ നിന്ന് അറിവോടെ റിയാസ് സംസാരിക്കുന്നവെന്നതിനെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends