Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറഞ്ഞ വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി! നിങ്ങള്‍ വീണ്ടും അതിശയിപ്പിക്കുകയാണല്ലോ! ഇതാണ് ജീവിതത്തിലെ റിയൽ ഹീറോ.. നന്ദി പറഞ്ഞ് താരങ്ങളും ആരാധകരും.. കയ്യടിച്ച് സോഷ്യല്‍ മീഡിയ

20 JUNE 2022 11:21 AM IST
മലയാളി വാര്‍ത്ത

പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ് ​ഗോപി. ഇക്കഴിഞ്ഞ ഒണക്കാലത്ത് നടന്ന ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് തുക ലഭിച്ചപ്പോള്‍ സംഘടനയ്ക്കുള്ള രണ്ട് ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് താരം. സംവിധായകൻ കൂടിയായ നാദിർഷയ്ക്കാണ് അദ്ദേഹം രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന 'എസ് ജി 255' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്നാണ് ഉറപ്പ് നൽകിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. രമേഷ് പിഷാരടി, ​ഗിന്നസ് പക്രു എന്നിവരും ഇക്കൂട്ടത്തിലുൾപ്പെടുന്നു.  ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ഏപ്രിലിലും സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൈമാറിയിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നാണ് അവസാനമായി പണം കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends