Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിർണായക ദിവസത്തിലും ദുബായിൽ ആഘോഷ തിമിർപ്പിൽ ദിലീപ്! രാമൻപിള്ളയെ എല്ലാം ഏൽപ്പിച്ച് കേരളം കടന്നു... സൂപ്പർ ലുക്കിൽ തിളങ്ങിയ താരത്തെ വളഞ്ഞ് മലയാളികൾ

20 JUNE 2022 01:18 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിർണായക ദിവസമാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹർജിയില്‍ വിചാരണക്കോടതി 28 നാണ് വിധി പറയുന്നത്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. എന്നാൽ കേസുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും ദിലീപ് ഇപ്പോൾ ദുബായിൽ ആഘോഷത്തിലാണ്. തന്റെ പേജിലൂടെ തന്നെയായിരുന്നു ആഘോഷ ചിത്രങ്ങൾ പുറത്ത് വിട്ടത്. ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉൽഘാടനം ആയിരുന്നു കഴിഞ്ഞ ദിവസം. ദിലീപിനൊപ്പം ചായകുടിക്കാൻ ആയിരങ്ങളായിരുന്നു കരാമയിൽ എത്തിയത്. ദിലീപിന്റെ സ്വന്തം ചെയിൻ റെസ്റ്റോറന്റ് ആണ് ദേ പുട്ട്. ഇന്ത്യയിലും വിദേശത്ത് അനവധി സ്ഥലങ്ങളിൽ ദേ പുട്ട് ഉണ്ട്. ഇപ്പോൾ കരാമയിലും തുടങ്ങിയിരിക്കുകയാണ്. സൂപ്പർ ലുക്കിലാണ് താരം പരിപാടിയിൽ വന്നത്. നടിയെ ആക്രമിച്ച കേസിൽ കോടതി നടപടി കളുമായി തിരക്കിലായിരുയ്ക്കുന്ന സമയത്താണ് ദുബൈയിൽ ചടങ്ങിൽ പങ്കെടുക്കാൻ വന്നത് ഏറെ ശ്രദ്ധേയമാണ്.

ദിവസങ്ങൾക്ക് മുൻപായിരുന്നു താരത്തിന് യുഎഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകിയത്. പിന്നാലെ താരകുടുംബം ആകെ സന്തോഷത്തിലാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കുമായി യുഎഇ ഭരണകൂടം കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ വിസയാണിത്. നേരത്തെ ഒട്ടേറെ മലയാളി സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പത്ത് വര്‍ഷമാണ് വിസയുടെ കാലാവധി. ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലാതെ തന്നെ ജോലി ചെയ്യാനും മറ്റു ഇടപാടുകള്‍ നടത്താനും കഴിയും.

പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ വിസ പുതുക്കാനും സാധിക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് വിസ പുതുക്കു നല്‍കുകയും ചെയ്യും. വ്യവസായി എംഎ യൂസഫലിക്കാണ് ആദ്യം ഗോള്‍ഡന്‍ വിസ ലഭിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ചാണ് ഗോള്‍ഡന്‍ വിസ കിട്ടിയയത്. മലയാളി നടന്മാരില്‍ ആദ്യം ലഭിച്ചതും ഇവര്‍ക്കായിരുന്നു. പിന്നീട് ഒട്ടേറെ താരങ്ങള്‍ക്ക് ലഭിച്ചു. ഗോള്‍ഡന്‍ വിസ ആദ്യം സ്വന്തമാക്കിയ മലയാളി നടി നൈല ഉഷയായിരുന്നു. പിന്നീട് ശ്വേത മേനോന്‍, മീര ജാസ്മിന്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് ലഭിച്ചു. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, കെഎസ് ചിത്ര, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കു ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭരണകൂടം ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. ഇവരുടെ കഴിവുകള്‍ യുഎഇക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. പ്രമുഖരുടെ സ്ഥിരം സാന്നിധ്യമാകുന്ന രാജ്യമായി മാറുന്നതോടെ നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാകുമെന്നും രാജ്യ പുരോഗതിക്ക് കാരണമാകുമെന്നും യുഎഇ ഭരണകൂടം വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends