Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയെ സംബന്ധിച്ച് ഒരു സമയപരിധിയുണ്ട്... ഒരു കേസ് അനന്തമായി നീണ്ട് പോവുന്നത് വാദിക്കും ഇരയ്ക്കും ഗുണകരമാവുന്ന കാര്യമല്ല! നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സ്തംഭിച്ച അവസ്ഥയിലാണ് അതിജീവിത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നതെന്ന് അഡ്വ. ടിബി മിനിയുടെ വെളിപ്പെടുത്തൽ

20 JUNE 2022 02:03 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായക ട്വിസ്റ്റ് പുറത്ത് കൊണ്ട് വന്നത്. അതിനുപിന്നാലെ പുറത്ത് വന്നത് കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അക്ഷരാർത്ഥത്തിൽ ജനപ്രിയ നായകന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സ്തംഭിച്ച അവസ്ഥയിലാണ് അതിജീവിത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നതെന്ന് അഡ്വ. ടിബി മിനിയുടെ വെളിപ്പെടുത്തൽ പുറത്ത് വാരുകയാണ്. മെമ്മറി കാർഡിന്റെ എഫ് എസ് എല്‍ റിപ്പോർട്ടിന്റെ ഹിസ്റ്ററി പരിശോധിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഫോർവേർഡ് നോട്ട് അന്വേഷണ ഉദ്യോഗസ്ഥർ കൊടുത്തപ്പോള്‍ കോടതി അത് തള്ളി. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല് നല്‍കിയിട്ടുണ്ട്. അപ്പീലും നടി കൊടുത്ത ഹർജിയും ഒരുമിച്ച് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്നും ടിബി മിനി വ്യക്തമാക്കുന്നു.

കോടതിയെ സംബന്ധിച്ച് ഒരു സമയപരിധിയുണ്ട്. ഒരു കേസ് അനന്തമായി നീണ്ട് പോവുന്നത് വാദിക്കും ഇരയ്ക്കും ഗുണകരമാവുന്ന കാര്യമല്ല. അന്വേഷണം ഒരു സമയപരിധി വെച്ച് അതിനുളളില്‍ തീർക്കണമെന്നാണ് പറയുന്നത്. അപ്പോഴും മെമ്മറി കാർഡ് എഫ് എസ് എല്‍ റിപ്പോർട്ടിനായി വീണ്ടും പരിശോധനയ്ക്ക് അയക്കുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ ചോർന്നിട്ടില്ലെങ്കിലും കൃത്രിമത്വം ഇല്ലെങ്കിലും അത് വ്യക്തമാക്കണം. എന്തായാലും അതിലൊരു തീരുമാനം വരിക എന്നുള്ളത് ഈ കേസിന്റെ മുന്നോട്ട് പോക്കിന് അത്യാവശ്യമായ കാര്യമാണ്. അത്തരത്തിലൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും തുടരന്വേഷണത്തിനായി കൂടുതല്‍ സമയം ചോദിക്കേണ്ടി വരുമെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. തെളിവുകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ ഒന്നും തടസ്സമാവാന്‍ പാടില്ല. അന്വേഷണം സത്യസന്ധവും നീതിയുക്തവുമായിരിക്കണം. കേസ് തെളിയിക്കുന്നതില്‍ അത്യാവശ്യമായതെല്ലാം അവർ ചെയ്യണം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അതും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതും അന്വേഷണത്തിന് വിധേയമാക്കണം എന്നാണ് അതിജീവിത ഹർജിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിലെ തീരുമാനം കോടതിയുടേത് ആയിരിക്കം അതില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു. മെമ്മറികാർഡ് നേരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ അയച്ച്, പരിശോധിച്ചതിന് ശേഷം സീല്‍ ചെയ്ത് സൂക്ഷിച്ചതായിരുന്നു. ആ സമയത്താണ് ദൃശ്യങ്ങളുടെ കോപ്പികള്‍ രണ്ട് പെന്‍ഡ്രൈവിലാക്കി അന്വേഷണ സംഘത്തിനും കോടതിക്കും കൊടുത്തത്. അതുകൊണ്ട് തന്നെ പെന്‍ഡ്രൈവ് ഈ കേസിലെ തെളിവല്ല, മെമ്മറികാർഡാണ് തെളിവായി വരുന്നത്.

ഈ തെളിവാണ് ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ വരുന്നതെന്നും ടിബി മിനി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക തെളിവായ ഫോണില്ല, അപ്പോള്‍ രണ്ടാമത്തെ തെളിവായി മെമ്മറി കാർഡാണുള്ളത്. ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ. എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി. പെന്‍ഡ്രൈവ് കൊടുത്ത സാഹചര്യത്തില്‍ മെമ്മറി കാർഡ് കോടതി തൊടേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തില്‍ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതാണ് പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു ടിബി മിനി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends