Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്... അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല! 'ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ചക്കിയെ ഒരുക്കി വിട്ടത്.. കാളിദാസിനെ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്.. തുറന്ന് പറഞ്ഞ് പാർവതി

20 JUNE 2022 03:19 PM IST
മലയാളി വാര്‍ത്ത

മായം സെയ്‍തായ് പൂവെ എന്ന സംഗീത വീഡിയോയിൽ അഭിനയിച്ചുകൊണ്ടാണ് മാളവിക ജയറാംതന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്‍തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്‍തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവികയുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. കാളിദാസിന്റെ പുതിയ ചിത്രം വിക്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി തകർത്ത് ഓടുകയാണ്. എന്നാൽ ജയറാമും പാർവ്വതിയും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ്. പാർവതി ഇപ്പോൾ സിനിമയിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരുടെയും മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഏറെ നാളുകൾക്ക് ശേഷം പാർവതി അടുത്തിടെ പൊതുവേദിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഒളിംപിക് അസോസിയേഷൻ നടത്തിയ കേരള ഗെയിംസിന്റെ പ്രചരണാർത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജ് ഒരുക്കിയ ഫാഷൻ ഷോയിലാണ് പാർവതി മകൾ മാളവികയ്ക്കൊപ്പം റാമ്പിൽ‌ തിളങ്ങിയത്. റാംപിൽ അതിസുന്ദരിയയായി എത്തിയ പാർവതിക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. പാർവതി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നത് സിനിമാ പ്രേമികളുടെയെല്ലാം ആ​ഗ്രഹമാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും സിനിമയിലേക്ക് വരുന്നതിന് കുറിച്ച് പാർവതി ചിന്തിക്കുന്നുണ്ട്.1986 ൽ പുറത്തിറങ്ങിയ വിവാഹിതരേ ഇതിലെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു പാർവതി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ആറ് വർഷങ്ങൾ ആയിരുന്നു താരം അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നത്. ചെന്നൈയിൽ കുടുംബത്തോടൊപ്പമാണ് പാർവതി താമസിക്കുന്നത്. പാർവതിയുടെ വിശേഷങ്ങൾ കാളിദാസും മാളവികയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. മക്കൾക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുള്ള മാതാപിക്കളാണ് തങ്ങളെന്നാണ് പാർവതി പറയുന്നത്. 'ഞാനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്. അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ എന്നോട് പറയാറുണ്ട്.' 'ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ചക്കിയെ ഒരുക്കി വിട്ടത്. കാളിദാസിനെ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടി ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരുമെന്നും പാർവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends