Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ മാന്തുകയും ആക്രമിക്കുകയും ചെയ്യും! നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തുമെന്നും മാന്തിയേ പറ്റൂ; കുലസ്ത്രീയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീയില്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്... ലക്ഷമിയുടെ ഭര്‍ത്താവ് ലൈവില്‍ എത്തി പറഞ്ഞത് കേട്ടോ?

20 JUNE 2022 03:46 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 4 അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള മത്സരവും ചൂടു പിടിക്കുകയാണ്. ഫൈനലിലേക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രിയായി വീടിനകത്തെത്തിയ വിനയ് മാധവ് ആണ് ഈ ആഴ്ച ഔട്ടായിരിക്കുന്നത്. അതേസമയം റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീട്ടിലൊരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ വഴക്ക് അതിന്റെ പരിധി വിടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ലക്ഷ്മിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭര്‍ത്താവ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണം. ഫേക്കായിട്ട് നില്‍ക്കരുത്. ജെനുവിനായിട്ട് നില്‍ക്കണം. ആരേയും അവളില്‍ കവിഞ്ഞ് വിശ്വസിക്കരുത് എന്നതാണ് ബിഗ് ബോസ് എന്ന ഷോയുടെ രീതിയെന്നാണ് ജയേഷ് പറയുന്നത്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ മാന്തുകയും ആക്രമിക്കുകയും ചെയ്യും. തിരിച്ച് ആക്രമിച്ചാല്‍ ഷോയുടെ ഭാഗമാകുമെന്ന് പറയുമെന്നും അദ്ദേഹം പറയുന്നു.

ഇതെല്ലാം വലിയ ഗെയിമിന്റെ ഭാഗമാണ്. ഗെയിമാണെന്ന് ഓര്‍ക്കാതെ, ക്യാമറയുണ്ടെന്ന് ഓര്‍ക്കാതെ സത്യസന്ധമായി പെരുമാറുന്ന സ്വഭാവമുള്ളവര്‍ കിട്ടാനുള്ള കപ്പിനെ പറ്റി ഓര്‍ക്കാതെ ജീവിതത്തില്‍ പെരുമാറുന്നത് പോലെ പെരുമാറുമെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ നമ്മളോട് ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെ തിരിച്ച് പെരുമാറുമോ അങ്ങനെ പെരുമാറും. കലാകാരന്മാര്‍ വളരെ ലോല ഹൃദയമുള്ളവരാണ്. ചെറിയ കാര്യത്തിന് പ്രൊവോക്ക്ഡ് ആകും. പ്ലാന്‍ ചെയ്ത് പെരുമാറാനാകില്ല. ഈ ഷോ പഠിച്ച് വരുന്നവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ പറ്റും. പക്ഷെ ലോല ഹൃദയമുള്ളവര്‍ക്ക് പറ്റിയെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവനെന്ന നിലയില്‍ അദ്ദേഹം വിഷമിച്ച് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഞങ്ങളെ അറിയുന്നവര്‍ ഇതൊന്നും ചെവി കൊള്ളില്ല. അതാണ് ഇത്രയും ദിവസം അവിടെ നില്‍ക്കാനുള്ള കാരണം.

ജനങ്ങള്‍ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഭാര്യയോടുള്ള എന്റെ കടമ ചെയ്യാനാണ് ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ ലക്ഷ്മി ജയിക്കണമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് ചെയ്യുന്ന തെറ്റാകും. ചില ഓണ്‍ലൈന്‍ മീഡിയകള്‍ എത്തിക്‌സില്ലാതെ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരല്ലെന്നും ജനങ്ങള്‍ക്ക് ലക്ഷ്മിയെ അറിയാമെന്നും അദ്ദേഹം പറയുന്നു. നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തുമെന്നും മാന്തിയേ പറ്റൂവെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു കവിളത്ത് അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചാല്‍ അവിടെയും അടിച്ച് നിരപ്പാക്കുന്നവരാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നും ജയ് ദേവ് പറയുന്നുണ്ട്. ചൊറിഞ്ഞാല്‍ തിരിച്ച് മാന്തിയേ പറ്റൂ, എന്നാലേ ജീവിക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ ആര്‍ക്കും ദോഷം ചെയ്തിട്ടില്ലെന്നും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. നമ്മള്‍ ആരാണെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ ഒരാള്‍ ലക്ഷ്മി കുലസ്ത്രീയാണെന്ന് കമന്റ് ചെയ്തപ്പോള്‍ അതിനെതിരെ ലക്ഷ്മിയുടെ ഭര്‍ത്താവ് മറുപടിയുമായി എത്തുകയായിരുന്നു. അതെ കുലസ്ത്രീയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീയില്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്. ലോകത്ത് ഒരുപാട് സ്ത്രീകളുണ്ട്. പക്ഷെ ഒരു വീട്ടിലൊരു കുലസ്ത്രീയുണ്ടെങ്കില്‍ അവര്‍ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകുമെന്നും കമന്റിട്ട രാജീവ് എന്നയാള്‍ക്ക് അതില്ലാതെ പോയതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്നും ജയ് ദേവ് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends