Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ മോചനത്തിന് പിന്നാലെ നാഗചൈതന്യ പുതിയ പ്രണയിനിയെ കണ്ടെത്തി! ദുൽഖറിന്റെ നായികയെ പൊക്കി സോഷ്യൽമീഡിയ..

21 JUNE 2022 07:49 AM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമാ ലോകത്തെ പ്രിയപ്പെട്ട താര ജോഡികളായ നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ മോചനം ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും തങ്ങളുടെ കരിയര്‍ തിരക്കുകളിലേക്ക് മാറി. ഇപ്പോഴിതാ നാഗചൈതന്യ പുതിയ പ്രണയം കണ്ടെത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കുറുപ്പ് എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് നടന്റെ പുതിയ കാമുകിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഡലും നടിയുമായ ശോഭിത മേജര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിലായി ബിഗ് സ്‌ക്രീനിലെത്തിയത്. മേഡ് ഇന്‍ ഹെവന്‍ എന്ന ആമസോണ്‍ പ്രൈം സീരീസിലൂടെയാണ് നടി ശ്രദ്ധേയായത്. ദുൽഖറിനൊപ്പം കുറുപ്പിൽ ചെയ്ത വേഷം നടിയെ മലയാളികൾക്കും പരിചിതയാക്കി. നിരവധി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വേര്‍ പിരിഞ്ഞത്. 2017 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ മോചനത്തിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം സാമന്തയ്ക്കെതിരെ വന്നിരുന്നു. വിവാഹ മോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ തന്നെ പറ്റി മോശം പ്രചരണങ്ങൾ നടത്തുന്നെന്നും ഇത് വേദനാജനകമാണെന്നും സാമന്ത വ്യക്തമാക്കിയിരിക്കുന്നു. സാമന്ത ഇപ്പോൾ പുതിയ സിനിമകളുടെ തിരക്കിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends