Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്നും അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു! അങ്ങനെ സംഭവിച്ചാൽ നിന്റെ മോളായി ഞാൻ ജനിക്കും... ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു..' കണ്ണ് നനയ്ക്കുന്ന കുറിപ്പുമായി സൗഭാ​ഗ്യ വെങ്കിടേഷ്

21 JUNE 2022 09:20 AM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയൽ താരം താര കല്യാൺ എല്ലാവർക്കും സുപരിചിതയാണ്. വർഷങ്ങളായി അഭിനയ രം​ഗത്തുള്ള താരയുടെ കുടുംബത്തിലെ എല്ലാ അം​ഗങ്ങളും സോഷ്യൽമീഡിയ താരങ്ങളാണ്. അടുത്തിടെ ജനിച്ച സുദർശന വരെ വൈറൽ സെലിബ്രിറ്റിയാണ്.താരയുടെ അമ്മ സുബ്ബലക്ഷ്മിയും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൗഭാ​ഗ്യ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും താര കല്യാണിനുള്ളതിനേക്കാൾ ആരാധകർ സൗഭാ​ഗ്യയ്ക്കും ഭർത്താവ് അർജുനുമാണ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് സൗഭാ​ഗ്യ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

'എന്റെ ഭർത്താവ് അർജുൻ സോമശേഖറിന് പിതൃദിനാശംസകൾ നേരുന്നു. എന്റെ ഡാഡിക്കും പിതൃദിനാശംസകൾ നേരുന്നു. എന്റെ ഭർത്താവ് എന്റെ കുഞ്ഞിനോടൊപ്പമായിരിക്കുമ്പോഴെല്ലാം ഞാൻ എന്റെ ഡാഡിയെയാണ് അർജുനിൽ കാണുന്നത്.' അതാണ് ഏറ്റവും നല്ല ഭാഗം. എന്റെ ഡാഡി എങ്ങനെയായിരുന്നുവോ അതിനേക്കാൾ മികച്ചതാണ് അർജുനിലെ പിതാവ്. എന്നെ മുന്നോട്ട് നയിക്കുന്ന മറ്റൊരു അത്ഭുതകരമായ ഭാഗം എനിക്ക് എന്റെ ഡാഡിയെ മകൾ സുദർശനയിലുടെ തിരിച്ചുകിട്ടി എന്നതാണ്.' 'ഞാൻ എപ്പോഴും അങ്ങനെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. സുദർശനയ്ക്ക് വേണ്ടി എന്റെ ഭർത്താവ് എക്കാലത്തെയും മികച്ച ഡാഡിയാകുന്നു' എന്നാണ് സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. പെട്ടന്ന് ഒരു ദിവസമാണ് സൗഭാ​ഗ്യയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്.

അസുഖബാധിതനായി അച്ഛൻ ആശുപത്രിയിൽ കഴിയുമ്പോഴും സൗഭാ​ഗ്യ അച്ഛന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം. താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്നും അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സൗഭാ​ഗ്യ മുമ്പ് വെളിപ്പെടുത്തിയിരുന്നു. 'എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് അച്ഛൻ പറയുമായിരുന്നു.' 'അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ച് നിന്ന കഥാപാത്രം അതായിരുന്നു.'

'ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്ന് വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ.''അതിൽ സന്തോഷമുണ്ടെന്നും' സൗഭാ​ഗ്യ കുറിപ്പിലൂടെ പങ്കുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends