Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധന്യയുടെ ഡിബേറ്റ് കണ്ടു തീര്‍ന്നത് കണ്ണില്‍ ചെറിയ നനവോടെയാണ്... ബിഗ് ബോസ്സ് വീട്ടില്‍ അവസാന ദിവസങ്ങള്‍ ഉണ്ടായേക്കാവുന്ന കളികള്‍, മലക്കം മറിച്ചിലുകള്‍, ചതികള്‍, ഒന്നും ധന്യ ക്ക് പരിചയം അല്ലെന്നു വ്യക്തം! ദില്‍ഷ എന്ന ഗെയ്മര്‍ അവിടെ നില്‍ക്കുന്നത് ദില്‍ഷക്ക് വേണ്ടി മാത്രം ആണ് എന്ന് റോബിന്‍ ഫാന്‍സ് ഇനി എങ്കിലും തിരിച്ചു അറിയുക.. ബ്ലെസ്ലിയെ ഇഷ്ടമാണെന്നു പറഞ്ഞതില്‍ എന്നോട് തന്നെ വെറുപ്പ് തോന്നുന്നു! തുറന്നടിച്ച് ധന്യയുടെ ഭർത്താവ് ജോണ്‍

21 JUNE 2022 10:59 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ആരൊക്കെ പുറത്താകുമെന്നകാര്യത്തില്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് വിനയ് മാധവ് ആയിരുന്നു. അടുത്ത നോമിനേഷൻ തുടങ്ങിയതിന് പിന്നാലെ ബിഗ്‌ബോസ് വീട്ടിൽ പൊട്ടിത്തെറി തുടരുകയാണ്. ഇപ്പോഴിതാ ധന്യയെ ഗ്രൂപ്പ് ചേര്‍ന്ന് ടാര്‍ജറ്റ് ചെയ്യുന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജോണിന്റെ പ്രതികരണം.

ഗ്രൂപ്പ് ചേര്‍ന്ന് ധന്യയെ ടാര്‍ജറ്റ് ചെയ്ത ബ്ലെസ്ലി, ദില്‍ഷ, റിയാസ്, നല്ല ബെസ്റ്റ് ടീം എന്നാണ് ജോണ്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ ധന്യയെ കഴിഞ്ഞാല്‍ ബിഗ് ബോസില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചതിന് എനിക്കു ബ്ലെസ്ലിയെ ഇഷ്ടമാണെന്നു പറഞ്ഞതില്‍ എന്നോട് തന്നെ വെറുപ്പ് തോന്നുന്നുവെന്നും ജോണ്‍ പറയുന്നു. ദില്‍ഷയുടെ യഥാര്‍ത്ഥ മുഖം ഇന്ന് ധന്യ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോണ്‍ പറയുന്നു. പിന്നാലെ ഒരു കുറിപ്പും ജോണ്‍ പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ജോണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്. ധന്യയുടെ ഡിബേറ്റ് കണ്ടു തീര്‍ന്നത് കണ്ണില്‍ ചെറിയ നനവോടെയാണ്. ബിഗ് ബോസ്സ് വീട്ടില്‍ അവസാന ദിവസങ്ങള്‍ ഉണ്ടായേക്കാവുന്ന കളികള്‍, മലക്കം മറിച്ചിലുകള്‍, ചതികള്‍, ഒന്നും ധന്യ ക്ക് പരിചയം അല്ലെന്നു വ്യക്തം. ഞാന്‍ ആരെയും ഹര്‍ട്ട് ചെയ്തിട്ടില്ല അതു കൊണ്ട് എന്നോടും ആരും അതു ചെയ്യില്ല എന്ന് ധന്യ വിശ്വസിച്ചിരിക്കും എന്നാണ് കുറിപ്പില്‍ പറയുന്നത്. മകന്റെ ദിവസങ്ങള്‍ കഴിഞ്ഞുള്ള ഫോണ്‍ കാള്‍ ഒരു അമ്മയെ എത്രയധികം ഇമോഷണല്‍ ആക്കും എന്ന് ഇവിടെ ഉള്ള അമ്മമാര്‍ക്കു മനസ്സിലാവും. ആ ഒരു നിമിഷത്തെ വികാരം പോലും വളരെ വിദഗ്ധമായി ഒളിപ്പിച്ച ധന്യക്കു ഇന്ന് മനസ്സ് കൈ വിട്ടു പോയെങ്കില്‍ അതിനു കാരണം എന്താണെന്ന് ആലോചിച്ചു നോക്കു എന്നാണ് കുറിപ്പില്‍ പറയുന്നത്. വളരെ പ്ലാന്‍ഡ് ആയി ദില്‍ഷ, ബ്ലെസിലി, റിയാസ് ഇപ്പോളത്തെ ട്രയാംഗിള്‍ സഖ്യം നോമിനേറ്റ് ചെയ്തതില്‍ ഒരു ഗെയിം ഷോ എന്ന നിലക്ക് സ്വാഭാവികം എന്നെ പറയാന്‍ പറ്റൂ. പക്ഷേ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞ കാരണം അതിനു കുറച്ച് കൂടി അന്തസ്സ് ആകാമായിരുന്നു. ധന്യ ചേച്ചി ഫൈനല്‍ 5 ഇല്‍ കാണും എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ട് എന്ന് ലാലേട്ടനോട് വരെ പറഞ്ഞ ബ്ലെസിലി രണ്ടു വീക്ക് കൊണ്ട് അതു മാറ്റി പറയുന്നു ,കാരണം വിചിത്രം എന്നാണ് കുറിപ്പില്‍ പറയുന്നത്.

വീക്ക് 3 യില്‍ നടന്ന കാര്യത്തിന് അവസാന വീക്കില്‍ നോമിനേറ്റ് ചെയ്യുന്നു ദില്‍ഷ. ഒരു സ്‌ട്രോങ്ങ് പ്ലെയര്‍ ആയതു കൊണ്ട് നോമിനേറ്റ് ചെയ്യുന്നു എന്ന് റോണ്‍സണ്‍ പറഞ്ഞതില്‍ ഒരു അന്തസ്സുണ്ട്. ടോപ് 5 ഇല്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത രണ്ട് വ്യക്തികളെ നോമിനേറ്റ് ചെയ്യുക അതാണല്ലോ നടന്നത്. എന്റെ ഫ്രണ്ട് പോകാന്‍ കാരണക്കാരന്‍ ആയ വ്യകതിയെ ഞാന്‍ ഇവിടെ തുടരാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് നടന്ന ദില്‍ഷയിലെ പ്രതികാര ദുര്‍ഗ എന്തെ റിയാസിനെ വിട്ടു കളഞ്ഞു എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ആ വ്യക്തി ഫൈനല്‍ 5 ഇല്‍ ഉണ്ടായാല്‍ ദില്‍ഷക്ക് പ്രശ്‌നം ഇല്ല. പകരം തനിക്കു വെല്ലുവിളി ആയേക്കാവുന്ന, റോബിന്‍ ഇഷ്യൂവില്‍ അതു ഒരു അബദ്ധത്തില്‍ സംഭവിച്ചത് ആകാം എന്ന് അംഗീകരിക്കാന്‍ മനസ്സുണ്ടായ അതില്‍ തന്നെ ഉറച്ചു നിന്ന ധന്യ ചേച്ചി പോകുന്നേല്‍ പോട്ടെ എന്ന്. ഇന്നത്തെ നോമിനേഷന്‍ ഡിബേറ്റ് 3 പേരുടെ മുഖം മൂടി ആണ് യഥാര്‍ത്ഥത്തില്‍ വലിച്ചു കീറിയതെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

ദില്‍ഷ എന്ന ഗെയ്മര്‍ അവിടെ നില്‍ക്കുന്നത് ദില്‍ഷക്ക് വേണ്ടി മാത്രം ആണ് എന്ന് റോബിന്‍ ഫാന്‍സ് ഇനി എങ്കിലും തിരിച്ചു അറിയുക. ധന്യ നോമിനേഷനില്‍ വരാതിരുന്നത് ഒരിക്കലും ധന്യയുടെ തെറ്റ് അല്ല. കൂട്ടത്തില്‍ ഉള്ളവര്‍ക്കു അതു ചെയ്യാന്‍ തോന്നിപ്പിക്കാതിരുന്നത് ധന്യയുടെ കഴിവാണ്. സ്വയം നോമിനേറ്റ് ചെയ്യാന്‍ അവസരം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ സൂരജിനെ സേവ് ആക്കി ധന്യ സ്വയം നോമിനേഷനില്‍ വന്നു എന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ധന്യ ഒരു സ്‌ട്രോങ്ങ് പ്ലയെര്‍ ആണെന്ന് മനസിലാക്കി ലക്ഷ്മി പ്രിയയുടെ തെറ്റുകള്‍ ധന്യയിലേക്ക് വഴി മാറ്റി വിടാന്‍ ആണ് ഇപ്പോളത്തെ ശ്രമം. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് ധന്യയെ ആണ്. അതിനു കാരണം അവര്‍ പറഞ്ഞതൊന്നും അല്ല ധന്യയെ അവര്‍ ഭയക്കുന്നു. സ്‌ട്രോങ്ങ് മത്സരാര്‍ത്ഥി ആണ് ധന്യ എന്ന് അവര്‍ പറയാതെ തന്നെ തെളിയുന്നു എന്നും ജോണ്‍ ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends