Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം.. അത് നിലനിര്‍ത്തുകയും വേണം.. അല്ലെങ്കില്‍ വളരെ മോശമായ അഭിപ്രായങ്ങള്‍ നേരിടേണ്ടി വരും! ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ട് വല്ലാതെ തടിച്ചിരുന്ന ഐശ്വര്യയുടെ ആ ലുക്കിൽ താരം തന്നെ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞത്...

24 JUNE 2022 01:36 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും താരമൂല്യമേറിയ നായിക കൂടിയാണ്. 90കളിൽ താരപദവിയിലേറി പിന്നീട് വിവാഹശേഷം വെള്ളിത്തിരയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാല്‍ ശരീരസൗന്ദര്യത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായിട്ടും വന്നിട്ടുണ്ട്. ഒരിടക്കാലത്ത് ഐശ്വര്യ റായി വല്ലാതെ തടിച്ചിരുന്നു. ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ള ആ ലുക്കിനാണ് വിമര്‍ശനം ലഭിച്ചത്. അത് ബോഡി ഷെയിമിങ്ങിലേക്ക് വരെ എത്തുകയും ചെയ്തു.

എന്നാല്‍ അവര്‍ക്കുള്ള തക്കമറുപടി ഐശ്വര്യ തന്നെ നല്‍കിയ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിവും സൗന്ദര്യവും കൊണ്ട് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായി. എന്നാല്‍ മുന്‍വിധികളും വിമര്‍ശനങ്ങളുമാണ് പലപ്പോഴും നടിയെ തേടി എത്താറുള്ളത്. ഐശ്വര്യ പങ്കെടുക്കുന്ന പരിപാടികളും എയര്‍പോര്‍ട്ടില്‍ വരുന്നത് പോലും വലിയ വാര്‍ത്തയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രസവത്തിന് ശേഷം തടിച്ചിയായി നടി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം. അത് നിലനിര്‍ത്തുകയും വേണം. അല്ലെങ്കില്‍ വളരെ മോശമായ അഭിപ്രായങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐശ്വര്യയുടെ അനുഭവത്തിലൂടെ പറയാം. ഐശ്വര്യ ഗര്‍ഭിണിയായിരുന്ന കാലത്ത് അവളുടെ ശരീരത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഐശ്വര്യ തന്നെ ഒരു അഭിമുഖത്തില്‍ അതിനുള്ള മറുപടി കൊടുത്തിരുന്നു. 'ഇത് അമ്മയായതിന് ശേഷമുള്ള കാര്യമല്ല. സന്ദര്‍ഭത്തിന് അനുസരിച്ച് ബോഡി ഷെയിമിങ്ങിനെ പരാമര്‍ശിക്കുന്നതാണ്.

കാരണം ശരീരത്തിന്റെ ഘടന മാറുന്നത് ഒരു വശത്ത് നിന്ന് മാത്രമാണ് കാണുന്നത്. ഇത്രയും കാലം എന്റെ ജീവിതത്തില്‍ ഇത്തരം വിമര്‍ശനങ്ങളും വിധി കല്‍പ്പിക്കലും ഉണ്ടാവുന്നത് കൊണ്ടാണ് ഞാന്‍ ശരീരം അതുപോലെ നിലനിര്‍ത്തി വന്നതെന്നും ഐശ്വര്യ പറയുന്നു. എനിക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് സത്യമാണ്. എനിക്കതില്‍ നന്ദിയുമുണ്ടെന്നാണ് താരം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (24 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends