Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിങ് സെറ്റിലെത്തിയ കൃഷ്ണകുമാറിനൊപ്പം കാറിൽ കാമുകിയും! ഒടുക്കം മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണകുമാറിന്റെ മനം മാറിയാലോയെന്ന് കരുതി കാമുകി സിന്ധു നിർബന്ധിച്ചതോടെ പിറ്റേ ദിവസം തന്നെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു! അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന.. മാമൂട്ടി അന്ന് പറഞ്ഞത് പരസ്യമാക്കി മുകേഷ്

25 JUNE 2022 09:33 AM IST
മലയാളി വാര്‍ത്ത

സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികളുടെ ഉള്ളിൽ ഇടം നേടിയ താരമാണ് കൃഷ്ണകുമാർ. മക്കളാണെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജ്ജീവമായതിനാൽ ആരാധകരും ഏറെയാണ്. ദിയ ഒഴികെ മറ്റു മൂന്ന്പേരും സിനിമയിലും മുഖം കാണിക്കുന്നവരാണ്. നടനായും രാഷ്ട്രീയ പ്രവർത്തകനായും സജീവമായ കൃഷ്ണകുമാർ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. കൃഷ്ണകുമാറിന്റെ തിരക്കുകൾക്കിടയിൽ നാല് പെൺമക്കൾക്കും പിന്തുണ നൽകി എപ്പോഴും കൂടെ ഉണ്ടായിരുന്നത് ഭാര്യ സിന്ധുവായിരുന്നു. സിന്ധുവും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. കൃഷ്ണകുമാറിന്റേതും സിന്ധുവിന്റേതും പ്രണയവിവാഹമായിരുന്നു. ഇപ്പോൾ ഇരുവരുടേയും വിവാഹം അതിവേ​ഗത്തിൽ നടക്കാൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മുകേഷ്. അഹാന മുകേഷിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി വന്നപ്പോഴാണ് രസകരമായ പഴയ സംഭവം മുകേഷ് അഹാനയോട് പറഞ്ഞത്. 'സൈന്യത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തായിട്ടാണ് നടന്നത്. മമ്മൂക്കയും എല്ലാവരുമുണ്ട്.' 'ഷൂട്ടിങ് നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ അപ്പ ഹാജയയേയും കൃഷ്ണകുമാറിനേയും കണ്ടു. ഞാൻ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി.

രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്.' 'കാര്യം ചോദിച്ചപ്പോഴാണ് അറിഞ്ഞത് കൃഷ്ണ കുമാറിനൊപ്പം കാമുകിയുമുണ്ട് വണ്ടിയിൽ ഇരിക്കുകയാണെന്ന്. രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ കാമുകിയുടെ വീട്ടുകാർക്ക് ആ വിവാഹത്തോട് താൽപര്യമില്ല.' 'അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കൃഷ്ണകുമാർ അപ്പ ഹാജയെ കാണാൻ വന്നതാണ്. കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്കയോടും കാര്യങ്ങൾ വിശദീകരിച്ചു.' 'എല്ലാം കേട്ട ശേഷം മമ്മൂക്ക കൃഷ്ണ കുമാറിനോട് പറഞ്ഞു. നീ പ്രണയിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യു​കയും വേണം. പക്ഷെ ഇപ്പോൾ നിന്റെ കൈയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ? അവളെ നിനക്ക് നന്നായി നോക്കാൻ പറ്റുമോ? അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നിൽക്ക്.' 'അപ്പോഴേക്കും നീ സിനിമയിൽ നല്ല സ്ഥാനത്തെത്തും. അപ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും. മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം ബുദ്ധിവന്ന കൃഷ്ണകുമാർ സെറ്റിലായിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ കാമുകിക്കൊപ്പം തിരികെപോയെന്നും മുകേഷ് പറഞ്ഞു. അച്ഛന്റെ പഴയ കഥകൾ കേട്ട് ആകാംഷയിലായ അഹാന മുകേഷ് പറഞ്ഞ് നിർത്തിയപ്പോൾ‌ ചോദിച്ച ചോദ്യം 'എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ' എന്നതായിരുന്നു. പെൺകുട്ടിയുടെ പേര് മുകേഷ് വെളിപ്പെടുത്താതും അഹാനയുടെ ആകാംഷ കൂട്ടി.

മുകേഷ് കഥയുടെ ബാക്കി ഭാ​ഗം പറയാൻ തുടങ്ങി. 'കൃഷ്ണ കുമാർ പോയശേഷം ഷൂട്ടിങ് പൂർത്തിയാക്കി ഞങ്ങൾ തിരികെ ഹോട്ടലിൽ പോയി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഒരു ഫോൺ കോൾ വന്നു. അപ്പ ഹാജയായിരുന്നു ലൈനിൽ കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് മമ്മൂക്ക ഉപദേശിച്ച് മനംമാറ്റി വിട്ട കൃഷ്ണകുമാറും കാമുകി സിന്ധുവും രജിസ്റ്റർ വിവാഹം ചെയ്യാൻ പോവുകയാണെന്ന്.' 'മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണകുമാറിന്റെ മനം മാറിയാലോയെന്ന് കരുതി കാമുകി സിന്ധു നിർബന്ധിച്ചതിനാലാണ് പിറ്റേ ദിവസം തന്നെ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചത്.' 'സംഭവം അറിഞ്ഞ ഞാൻ ഉടൻ തന്നെ ഉറങ്ങി കിടന്ന മമ്മൂക്കയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. എല്ലാം കേട്ട് നിൽ‌ക്കുന്ന മമ്മൂക്കയോട് ഞാൻ പറഞ്ഞു. ഇതുപോലെ ഉപദേശം തേടി മൂന്ന് പേർ കൂടി താഴെ വന്ന് നിൽ‌ക്കുന്നുണ്ട് കാണാൻ സമയമുണ്ടാകുമോയെന്ന്.' 'ഞാൻ കളിയാക്കുന്നത് കേട്ടതും മമ്മൂക്ക വാതിൽ കൊട്ടിയടച്ച് റൂമിലേക്ക് കയറിപ്പോയി. പിന്നേയും പല സന്ദർഭങ്ങളിൽ ഞാൻ മമ്മൂക്കയെ ഇത് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്' മുകേഷ് പറഞ്ഞു. തനിക്ക് ഈ കഥകൾ അറിയില്ലായിരുന്നുവെന്നും സൈന്യത്തിന്റെ സെറ്റിൽ പോയിട്ടുണ്ട് എന്ന് മാത്രമാണ് അമ്മ തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും അഹാന പറയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends