Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു... എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല.. മകന്‍ ജനിച്ചത് മുതല്‍ അദ്ദേഹം ഞങ്ങൾക്കൊപ്പം താമസിച്ചിരുന്നില്ല! പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്... പിന്നാലെ സംഭവിച്ചതൊക്കെ മറ്റൊന്ന്; ആദ്യമായി ദാമ്പത്യജീവിതത്തെ കുറിച്ച് ആ വെളിപ്പെടുത്തലുമായി ഷീല

27 JUNE 2022 11:01 AM IST
മലയാളി വാര്‍ത്ത

ചെമ്മീനിലെ കറുത്തമ്മ..കള്ളി ചെല്ലമ്മയിലെ ചെല്ലമ്മ..അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി..മനസ്സിനക്കരെയിലെ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യ..മലയാള സിനിമയുടെ ഒരു കാലഘട്ടത്തില്‍ നടി ഷീല ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പറഞ്ഞുതീരാനാവുന്നതല്ല. പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അങ്ങനെ ഷീലയെന്ന അനുഗ്രഹീത നടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചലച്ചിത്ര രംഗങ്ങള്‍ ഇന്നും മറക്കാനാവില്ല. സൗന്ദര്യവും കഴിവും ഒന്നിച്ച് അഭിനയത്തിന്റെ മാറ്റുകൂട്ടിയപ്പോള്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് ഈ പ്രതിഭ പ്രിയങ്കരിയായി. പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടിയുടെ ഭര്‍ത്താവും നടനുമായിരുന്ന രവിചന്ദ്രനെ പറ്റി കാര്യമായി എങ്ങും പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മകന്റെ അച്ഛനെ കുറിച്ച് ഷീല പറയുന്നതിങ്ങനെയാണ്. ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് ഷീല പറയുന്നത്. 'സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി.

ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു'. ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത 'ഓമന' എന്ന സിനിമയിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. 'നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ' എന്ന് തോട്ടാനാണ് ആദ്യം ചോദിക്കുന്നത്. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് ഷീല പറഞ്ഞതിങ്ങനെയായിരുന്നു.. 'മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും' ഷീല പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends