Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷൻമാരാണ് സ്ത്രീധനം വാങ്ങുന്നത്, അത് മാറ്റി വിവാഹം കഴിക്കുന്ന പെൺക്കുട്ടിക്ക് ഞാൻ സ്ത്രീധനമായി സമ്മാനത്തുക അങ്ങോട്ട് കൊടുക്കും.. ബെസ്ലി മാസ്സ് എന്ന് പറഞ്ഞ് കയ്യടിക്കാൻ വരട്ടെ.. ഇടതു കാലിലെ മന്ത് മാറ്റി വലതു കാലിലേക്ക് വെക്കുകയല്ല വേണ്ടത്! ചീപ്പ് ഷോക്കു വേണ്ടി എന്ത് പൊള്ളയായ വാദങ്ങളാണ് ബെസ്ലി പറഞ്ഞത്; കുറിപ്പ് വൈറൽ

27 JUNE 2022 03:48 PM IST
മലയാളി വാര്‍ത്ത

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്‌ബോസ്. കഴിഞ്ഞ മൂന്നു സീസണുകളെ പോലെ അത്യുഗ്രൻ ആയി തന്നെ ബിഗ്‌ബോസ് സീസൺ ഫോറും മുന്നോട്ടുപോകുന്നത്. കരുത്തരായ മത്സരാർഥികൾ തന്നെയാണ് ബിഗ് ബോസ് ഫോറിലും ഉള്ളത്. വളരെയധികം വാശിയോടെയാണ് മത്സരാർഥികൾ ഷോയിൽ പങ്കെടുക്കുന്നത്. 17 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 6 പേർ മാത്രമാണ്. ഇതിനിടെ ഇന്നലെ ബ്ലെസ്ലി നടത്തിയ പ്രസ്താവനകള്‍ ചർച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് കിട്ടുന്ന പണം പുരുഷധനമായി നല്‍കുമെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്.

എന്നാല്‍ താരത്തിന്റെ വാക്കുകളിലെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുകയാണ് അജിത്ത് പിവി തടിയന്‍ എന്ന പ്രേക്ഷകന്‍. വീക്കെന്റ് എപ്പിസോഡിന്റെ അവസാനം ക്യാമറയെ നോക്കി ബെസ്ലി മൂന്ന് തത്വങ്ങൾ പറയുകയുണ്ടായി, ഇന്റെലെക്ച്ച്വൽ മൈന്റ് ഗെയിം ഫാൻസിന് ആഘോഷിക്കാനും മാസ്സ് വീഡിയൊ ഇറക്കാനുമുള്ള എല്ലാ കാര്യങ്ങളും അതിലുണ്ട്. ബെസ്ലിയെ പോലെ അവന്റെ ഫാൻസും ഇന്റെലെക്ച്ച്വൽ ആയതുകൊണ്ട് അത് നടക്കട്ട ..പറയാനുള്ളത്, ചീപ്പ് ഷോക്കു വേണ്ടി എന്ത് പൊള്ളയായ വാദങ്ങളാണ് ബെസ്ലി പറഞ്ഞത് എന്നാണ് അജിത്ത് പറയുന്നത്.

പോയിന്റ് നമ്പർ 1 - പുരുഷൻമാരാണ് സ്ത്രീധനം വാങ്ങുന്നത്, അത് മാറ്റി വിവാഹം കഴിക്കുന്ന പെൺക്കുട്ടിക്ക് ഞാൻ സ്ത്രീധനം അങ്ങോട്ട് കൊടുക്കും. ബെസ്ലി മാസ്സ് എന്ന് പറഞ്ഞ് കയ്യടിക്കാൻ വരട്ടെ. സ്ത്രീധനം എന്ന വ്യവസ്ഥിതിയാണ് മാറേണ്ടത്, അതിനെതിരെയാണ് പ്രതികരിക്കേണ്ടത്. അല്ലാതെ ഇടതു കാലിലെ മന്ത് മാറ്റി വലതു കാലിലേക്ക് വെക്കുകയല്ല വേണ്ടതെന്നാണ് കുറിപ്പില്‍ പറയുന്നത്. പണം കൊടുത്ത് ഉറപ്പിക്കേണ്ട ഒരു കച്ചവടം ആണ് വിവാഹം എന്നാണ് ബെസ്ലി വീണ്ടും ഉറപ്പിക്കുന്നത്.മൈന്റ് ഗെയിമർ ഫാൻസിനു മനസ്സിലാകുമൊ എന്നറിയല്ല പറഞ്ഞു എന്നു മാത്രം, മനസ്സിലാക്കും എന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും കുറിപ്പില്‍ പറയുന്നു. പോയിന്റ് നമ്പർ 2 - പെൺകുട്ടികൾ ഭർത്താവിന്റെ പേര് വാലായി വെക്കുന്നത് മാറണം

ഹായ് മികച്ച തീരുമാനം. പകരം ഞാൻ എന്റെ പേരിനൊപ്പം ഭാര്യയുടെ പേര് ചേർക്കും ങേ, ഇതെന്ത് കോപ്പ്. നേരത്തെ പറഞ്ഞതെ പറയാനുള്ളു, ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് എന്നാണ് ആരാധകന്‍ പറയുന്നത്. കാലാ കാലങ്ങളായി കണ്ടു വരുന്ന കലാപരിപാടിയാണ് മക്കളുടെ/ മകളുടെ പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നത്, ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര്. കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്. അവർക്ക് സ്വന്തമായൊരു വ്യക്തിത്വം നൽകുന്നില്ല ഭർത്താവിന്റെ/ അച്ഛന്റെ പേര് കൂട്ടി ചേർക്കുന്നു. ( ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം ) പക്ഷെ ഈ ഏർപ്പാട് പരമ ബോറാണെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

അതിന് മാറ്റം വരുത്തേണ്ടത് ബെസ്ലി യുടെ പേരിനൊപ്പം ഭര്യയുടെ പേര് ചേർത്തല്ല. മാറേണ്ടത് ആ സിസ്റ്റമാണ്. ആൺകുട്ടികളായാലും പെൺകുട്ടികളായാലും ഭാര്യയൊ ഭർത്താവൊ ആരുമായിക്കോട്ടെ ഓരോ വ്യക്തിയും അറിയപ്പെടേണ്ടത് ഒരു സർ നെയിമിന്റെ പിൻബലത്തിലാകരുത്. ഓരോ വ്യക്തിക്കും അവരുടേതായ ഐഡന്റിറ്റിയുണ്ട്. മാറേണ്ടത് ആദ്യ പോയിന്റിൽ പറഞ്ഞതു പോലെ സിസ്റ്റമാണ്. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിയാൽ അത് നടപ്പിലാകില്ലെന്ന് കുറിപ്പ് വ്യക്തമാക്കുന്നു . പോയിന്റ് നമ്പർ - 3 ജാതി മത എല്ലാത്തരം രീതികളും വേലിക്കെട്ടുകളും തകർത്തെറിഞ്ഞ് എല്ലാവരും ഒന്നാകണം, ഒരു ന്യൂ നോർമൽ . മികച്ച പോയിന്റാണത് നല്ലകാര്യം.

പക്ഷെ ബെസ്ലിയാണ് അത് പറഞ്ഞ ഒറ്റ കാരണം കൊണ്ട് വിശ്വസിക്കാൻ കഴിയില്ല. ബിഗ് ബോസ് തുടക്കം മുതൽ യാതൊരു വ്യത്യസ്തതകളും അംഗീകരിക്കാതെ ടോക്സിക്കായി മുന്നേറുന്ന വ്യക്തിയാണ് ബെസ്ലി, വ്യത്യസ്തതകളെ കുറിച്ച് പറയാൻ യാതൊരു അർഹതയും ഇല്ലാത്ത വ്യക്തിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends