Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ഭയത്തിലാണ് ജീവിക്കുന്നത് , ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ല... ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുൻപ് ഒരംഗം തന്നോട് പറഞ്ഞിട്ടുണ്ട്.. അതോർക്കുമ്പോൾ പേടിയുണ്ട്.. ജീവിതം ഒന്നേ ഉള്ളു. അത് പേടിക്കാതെ ജീവിക്കാൻ കഴിയണം! താരങ്ങളുടെ രഹസ്യങ്ങൾ പുറത്ത് വിട്ട് ഷമ്മിതിലകന്‍... അമ്മയിലെ രാജാക്കന്മാർ ഓട്ടം തുടങ്ങി

28 JUNE 2022 08:13 AM IST
മലയാളി വാര്‍ത്ത

അമ്മ' സംഘടനയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയ സംഭവത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. താൻ നേരിട്ട് ചെന്ന് മറുപടി കൊടുത്തില്ല എന്നാണു അവർ പറയുന്നത്. അത് വീഡിയോ കോൺഫറൻസിലൂടെയും ആകാമല്ലോ. ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കോൺഫറൻസിങ് സംവിധാനമാണ് അവിടെയുള്ളത്. പ്രസിഡന്റ് അടക്കം കമ്മറ്റി കൂടാൻ അത് ഉപയോഗിക്കുന്നതുമാണ്. പലയിടത്തും ജോലി ചെയ്യുന്ന തനിക്കും വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ച് മറുപടി കൊടുക്കാമല്ലോ. എല്ലാവരെയും ഒരുപോലെ കണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ തീർപ്പാക്കുമ്പോഴല്ലേ കാര്യങ്ങൾ ജനാധിപത്യപരമാകൂ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ട്. തന്റെ നിലനിൽപ്പിനായി സത്യത്തെ മുറുകെപ്പിടിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും ഷമ്മി തിലകൻ പറയുന്നു.

എന്നാൽ സംഭവത്തിൽ കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീൽ ആണ്. കുറ്റപത്രത്തിലെ ഭാഷ അത്തരത്തിൽ ഉള്ളതാണ്. അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ നടൻ ബഹളമുണ്ടാക്കിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഡ്വക്കേറ്റ് ശ്രീകുമാർ അമ്മയുടെ ലീഗൽ അഡ്വൈസർ ആണ്. "താൻ ബഹളമുണ്ടാക്കിയതല്ല, ചോദ്യോത്തര വേളയിൽ അനുവദിച്ച സമയത്താണ് സംസാരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ആ സമയം തന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നത് കണ്ടു" എന്ന് ഷമ്മി തിലകൻ പറയുന്നു."അമ്മ അസോസിയേഷന് വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ?" എന്നും ഷമ്മി തിലകൻ ചോദിക്കുന്നു. അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നത് അറിയിപ്പ് ലഭിക്കാഞ്ഞതിനാലാണെന്ന് നടൻ പറയുന്നു. അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും, അജണ്ടയോ അറിയിപ്പോ ഇല്ലാതെ പങ്കെടുക്കാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

"ഈ അച്ചടക്ക സമിതിക്കെതിരെ താൻ മുൻപ് പരാതി കൊടുത്തിട്ടുള്ളതാണ്, ധാർമികമായി സമിതി നിലനിൽക്കുന്നില്ല. മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിങ് ഓഫീസർ. അദ്ദേഹത്തിന് മുന്നിൽ നേരിട്ട് ഹാജരാകേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന്" ഷമ്മി തിലകൻ പറഞ്ഞു. തന്റെ പരാതിയിൽ തീരുമാനമെടുക്കാതെ എന്ത് അടിസ്ഥാനത്തിൽ ആണ് കുറ്റപത്രം അയച്ചിരിക്കുന്നത്. ആദ്യം പരാതിയിൽ പ്രസിഡന്റ് തീരുമാനം എടുക്കട്ടേ. മുൻവിധിയോടെ തന്നെ പുറത്താക്കണം എന്ന തരത്തിലാണ് ഇവരുടെ മുഴുവൻ പ്രവർത്തനങ്ങളും. ഇവർ വാർത്താ സമ്മേളനത്തിൽ പറയുന്നത് ഒന്നുമല്ല കുറ്റപത്രത്തിൽ പറയുന്നത്. അതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി. സംഘടനയിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ പറയുന്നു. "താൻ ഭയത്തിലാണ് ജീവിക്കുന്നത് , ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ല. ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുൻപ് ഒരംഗം തന്നോട് പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ പേടിയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമാണ് പലരും. അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറഞ്ഞുപോകുന്നത്. ജീവിതം ഒന്നേ ഉള്ളു. അത് പേടിക്കാതെ ജീവിക്കാൻ കഴിയണമെന്നും" നടൻ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends