Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയുടെയും സുനിയുടെയും 'രഹസ്യ പരിചയം' കയ്യോടെപൊക്കി! കുരുക്ക് മുറുക്കി രഞ്ജി രഞ്ജിമാർ.. ദൈവം ബാക്കി വെച്ച തെളിവ് ! ക്രൈംബ്രാഞ്ചിന്റെ അഡാർ നീക്കം.. ആദ്യ കേസിലെ ചില സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും തുടരന്വേഷണത്തിലെ വിചാരണ നടപടികൾ ആരംഭിക്കുന്നത്..

23 JULY 2022 08:06 AM IST
മലയാളി വാര്‍ത്ത

ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്. തുടർന്നുള്ള ആറ് മാസങ്ങള്‍ നീണ്ട് നിന്ന അന്വേഷണം ഏറെ സംഭവബഹുലമായിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസുമടക്കം നിരവധി നടപടികള്‍ ഇക്കാലയളവിലുണ്ടായി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർ‍ഡിന്റെ ഹാഷ് വാല്യു മാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം ക്രൈംബ്രാഞ്ച് തേടിയിരുന്നെങ്കിലും ഹൈക്കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു. 22 ന് തന്നെ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി അവധിയായതിനാൽ ചുമതലയുള്ള പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇനി നടപടിക്രമങ്ങളിലൂടെ വിചാരണ കോടതിക്ക് കൈമാറും.

102 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെ പുതിയ സാക്ഷിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടി കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. അതേസമയം 27 ന് കേസ് കോടതി പരിഗണിക്കും. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷമായിരിക്കും കേസ് വിചാരണ കോടതി പരിഗണിച്ചേക്കുക. ആദ്യ കേസിലെ ചില സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കിയ ശേഷമായിരുന്നു തുടരന്വേഷണത്തിലെ വിചാരണ നടപടികൾ ആരംഭിച്ചേക്കുക. 2017 ഫെബ്രുവരി 17നായിരുന്നു ഒരു സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ഓടുന്ന വാഹനത്തിൽ വെച്ച് പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്.ദിലീപാണ് കേസിലെ എട്ടാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി പള്‍സര്‍ ഇപ്പോഴും ജയിലിലാണ്.

ആറ് മാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ തുടരന്വേഷണ കുറ്റപത്രം സമർപ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ദിലീപിന്റെ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തിൽ അന്വേഷണം നടന്നത്. ദിലീപ് , സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളാണ് പരിശോധിച്ചത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനടക്കമുള്ള തെളിവുകൾ പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനേയും ബന്ധുക്കളേയും ഭാര്യ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ്.

കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ 'വിഐപി' ശരത് ആണെന്നും ശരത് ആണ് ദിലീപിന് ദൃശ്യങ്ങൾ എത്തിച്ചതെന്നുമാണ് കുറ്റപത്രത്തിൽ ഉള്ളത്. തെളിവ് നശിപ്പിച്ചുവെന്നും തെളിവുകൾ ഒളിപ്പിച്ചുവെന്നുമാണ് ശരതിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ദിലീപിനെതിരെ അധിക വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. ശരതിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. 2017 നവംബറിൽ തന്നെ ദിലീപിന്റെ കൈയ്യിൽ ദൃശ്യങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‍റെ കൈയ്യിലുണ്ടെന്നും അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.121 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറാണ്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ നിർണായകമായ പല ശബ്ദരേഖകളും പുറത്തുവന്നിരുന്നുവെങ്കിലും കേസിൽ പ്രതിയാക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. സാക്ഷിയായാണ് കാവ്യയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കൂടാതെ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, നടൻ സിദ്ധിഖ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസൻ എന്നിവരാണ് മറ്റ് സാക്ഷികൾ. ഹാക്കർ സായ് ശങ്കറിനേയും സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നടൻ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തത് സായ് ശങ്കറായിരുന്നു. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിവരങ്ങൾ നീക്കം ചെയ്തതെന്ന് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends