Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അംഗീകാരം തേടിയെത്തിയപ്പോള്‍ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി, ഷൂട്ടിങ് തുടങ്ങിയത് മുതല്‍ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു... ഓരോ രാത്രിയും സച്ചി ഉറങ്ങാന്‍ പോലും പാടുപെട്ടു.. ചൂട് വെള്ളത്തില്‍ കുളിച്ചും നീ ക്യാപ്പിട്ടും നിശ്ചയിച്ച സമയത്തിന് തന്നെ ഷൂട്ടിന് പോയി.. താന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു അന്ന് സച്ചി പറഞ്ഞിരുന്നത്! സിനിമ റിലീസായ ശേഷം ഒപ്പറേഷന് പോയി... പക്ഷേ പിന്നെ സച്ചി മടങ്ങി വന്നില്ല! വേദനയോടെ സച്ചിയുടെ ഭാര്യ

23 JULY 2022 08:40 AM IST
മലയാളി വാര്‍ത്ത

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിയുമ്പോൾ തെന്നിന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങളാണ് സ്വന്തമായിരിക്കുന്നത്. ബിജു മേനോൻ, അപർണ ബാലമുരളി, സച്ചി, നഞ്ചിയമ്മ, തിങ്കളാഴ്ച നിശ്ചയം, കപ്പേള, അയ്യപ്പനും കോശിയും അങ്ങനെ മലയാള സിനിമകളുടേയും സിനിമാക്കാരുടേയും പേരുകൾ പലവുരു ഉയർന്നു കേട്ട വേദിയായി മാറിയിരിക്കുകയാണ് പുരസ്‌കാര പ്രഖ്യാപനം. അതില്‍ വലിയൊരു പങ്കും സമ്മാനിച്ചത് അയ്യപ്പനും കോശിയും എന്ന സിനിമാണ്. മിച്ച സഹനടന്‍, മികച്ച ഗായിക, മികച്ച സംവിധായകന്‍, മികച്ച ആക്ഷന്‍ ഡയറക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും മലയാളത്തിലേക്ക് എത്തിച്ചത്. സച്ചി ഒരുക്കിയ രണ്ടാമത്തെ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു സച്ചിയുടെ മരണം.

ചിത്രത്തെ തേടിയും തന്നെ തേടിയും ദേശീയ പുരസ്‌കാരങ്ങള്‍ എത്തുമ്പോള്‍ അതൊന്നും കാണാന്‍ സച്ചി ഈ ലോകത്തില്ല. പറയാന്‍ ബാക്കിവച്ച ഒരുപാട് കഥകളുമായി ആ കഥാകാരന്‍ നടന്നകന്നു പോയതിന്റെ വേദനകള്‍ ഒരിക്കല്‍ കൂടി മലയാള സിനിമയെ നോവിക്കുകയാണ്. ഇപ്പോഴിതാ, 'അയ്യപ്പനും കോശിയും' പുരസ്‌കാരപ്രഭയില്‍ തിളങ്ങുമ്പോള്‍ സച്ചിയുടെ ഭാര്യ സിജി സച്ചി മനസു തുറക്കുകയാണ്. 'സച്ചിയെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ പുരസ്‌കാരം ഞാന്‍ പ്രതീക്ഷച്ചതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപാട് അലട്ടിയപ്പോഴും സച്ചി ഒന്നും വകവെയ്ക്കാതെ സിനിമയ്ക്ക് വേണ്ടി നിലനിന്നു. ആ ചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ അംഗീകാരം തേടിയെത്തിയപ്പോള്‍ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി. പക്ഷേ എനിക്ക് സന്തോഷമാണ് ഈ പുരസ്‌കാരത്തില്‍' എന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്. ഷൂട്ടിങ് തുടങ്ങിയതു മുതല്‍ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ഓരോ രാത്രിയും സച്ചി ഉറങ്ങാന്‍ പോലും പാടുപെട്ടു. ചൂട് വെള്ളത്തില്‍ കുളിച്ചും നീ ക്യാപ്പിട്ടും നിശ്ചയിച്ച സമയത്തിന് തന്നെ ഷൂട്ടിന് പോയി. എല്ലാം ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിലായിരുന്നു. താന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു അന്ന് സച്ചി എന്നോട് പറഞ്ഞിരുന്നതെന്നാണ് സിജി ഓര്‍ക്കുന്നത്. സിനിമ റിലീസായ ശേഷം ഒപ്പറേഷന് പോയി. പക്ഷേ പിന്നെ സച്ചി മടങ്ങി വന്നില്ലെന്നും സിജി പറയുന്നു. അതേസമയം, സച്ചിയുടെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു എന്ന് കാണിക്കുന്നതാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ എന്നാണ് സിജിയുടെ അഭിപ്രായം. ലോകമറിയുന്ന ഒരു പാട്ടുകാരിയാകും നഞ്ചിയമ്മ എന്ന് സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി ഓര്‍ക്കുന്നുണ്ട്. 'നഞ്ചിയമ്മയുടെ പാട്ട് റെക്കോര്‍ഡ് ചെയ്ത് പുറത്തിറങ്ങിയ സച്ചി പൊട്ടിക്കരയുകയായിരുന്നു. അത്രയ്ക്ക് വൈകാരികമായിരുന്നു സച്ചിക്ക് ആ പാട്ട്. ഉടന്‍ തന്നെ എന്നെവിളിച്ചു.

കുറേ നേരം കരഞ്ഞു. പിന്നീട് ആ പാട്ട് എനിക്ക് അയച്ചു തന്നു. മനസ്സുകൊണ്ട് ആഴത്തില്‍ സ്‌നേഹിക്കുന്നതാണ് സച്ചിയുടെ രീതി. അത് വളരെ ആത്മാര്‍ഥതയോടെയാവും' എന്നാണ് സജി പറയുന്നത്. സച്ചിയുടെ കഥകളെല്ലാം സിനിമയാക്കണമെന്ന മോഹവുമായാണ് സിജി ജീവിക്കുന്നത്. അയ്യപ്പനും കോശിയിലൂടെ സച്ചിയെ തേടി മികച്ച സംവിധായകനുള്ള പുരസ്‌കാരം എത്തിയപ്പോള്‍ ബിജു മേനോന്‍ മികച്ച സഹനടനും നഞ്ചിയമ്മ മികച്ച ഗായികയുമായി മാറുകയായിരുന്നു. ഈ സന്തോഷത്തില്‍ സച്ചി കൂടെയില്ലല്ലോ എന്നതാണ് തന്റെ വിഷമം എന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. അതുപോലെ തന്നെ പൃഥ്വിയും എത്തിയിരുന്നു.. 'ആശംസകൾ ബിജു ചേട്ടൻ, നഞ്ചിയമ്മ, അയ്യപ്പനും കോശിയുടേയും മൊത്തം ക്രൂവിനും ആശംസകൾ. പിന്നെ സച്ചി, എനിക്ക് എന്ത് പറയണമെന്ന് പറയില്ല. നീ എവിടെയാണെങ്കിലും നീയിന്ന് സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു.' 'കാരണം ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെയായിരിക്കും' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന സിനിമ പുറത്തിറങ്ങി അധികനാൾ പിന്നിടും മുമ്പായിരുന്നു സച്ചിയുടെ മരണം. പറയാൻ ഏറെ കഥകൾ ബാക്കിവച്ചാണ് സച്ചി യാത്രയായത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ അയ്യപ്പനും കോശിയും ഓരോ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സച്ചിയെന്ന പേര് ഒരു നോവായി മലയാളികളുടെ മനസിലുണ്ടാകും. അയ്യപ്പനും കോശിയും സൂരരൈ പൊട്രുമാണ് പുരസ്‌കാരത്തിൽ തിളങ്ങിയ സിനിമകൾ. സൂരരൈ പൊട്ര് എന്ന സിനിമയിലെ പ്രകടനത്തിന് സൂര്യയെ തേടി മികച്ച നടനുള്ള പുരസ്‌കാരവും അപർണ ബാലമുരളിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരവുമെത്തി. തൻഹാജി എന്ന സിനിമയിലെ പ്രകടനത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends