Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പേൾ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം മാറ്റി... സിനിമാ മോഹം കൂടിയപ്പോൾ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല... വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനായ മകനെ ഒന്ന് കാണണം എന്ന ആ​ഗ്രഹവുമായി അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ

24 JULY 2022 08:46 AM IST
മലയാളി വാര്‍ത്ത

ഈ അടുത്ത് നടി നവ്യ നായർ പത്തനാപുരം ​​ഗാന്ധി ഭവനിൽ വെച്ച് ടി പി മാധവനെ കണ്ട സംഭവം വാർത്തയിൽ ഇടം നേടിയിരുന്നു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നത് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ അന്ന് പറഞ്ഞത്. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണ്ടിട്ടില്ല. പക്ഷെ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞുവെന്നും നവ്യ പറഞ്ഞിരുന്നു. മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമാണ് ടി പി മാധവന്‍. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. 600 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമയിൽ നിറഞ്ഞ് നിന്നു.

സിനിമയോടുള്ള പ്രേമം കാരണം കുടുംബ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അദ്ദേഹം ഇടക്ക് വെച്ച് സിനിമയിൽ നിന്നെല്ലാം മാറി പത്തനാപുരത്തുള്ള ഒരു ഗാന്ധിഭവനിലാണ് കഴിയുന്നത്. അനാരോഗ്യവും ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാലിപ്പോഴിതാ ഫ്ലവേഴ്സ് ടി വി യിലെ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ ​പത്തനാപുരത്തെ ​ഗാന്ദിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുനലൂർ സോമരാജന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ഫ്ലവേഴ്സിലെ പരിപാടിയിൽ വരുന്നുണ്ടെന്ന് അറിഞ്ഞ് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ പറഞ്ഞിരുന്നു. ഒന്ന് മോഹൻലാലിനെ കാണണം. രണ്ട് അദ്ദേഹത്തിൻ്റെ മകനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. മകൻ രാജകൃഷ്ണമേനോന്‍ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്.

മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പേഴാണ് കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം മാറ്റി വെച്ചത്. സിനിമാ മോഹം കൂടിയപ്പോൾ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് മകനെ ഒന്ന് കാണണം എന്ന ആ​ഗ്രഹം ഉണ്ടെന്ന് പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് മുമ്പരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. പിപ്പ, ഷെഫ്, എയർലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലാണ് പഠിച്ചതും വളര്‍ന്നതും. തീര്‍ത്തും യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. അമ്മയുമായി പണ്ടേ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനുമായി അടുപ്പമില്ല. 1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കും. പഠന ശേഷം അദ്ദേഹത്തിന് ആര്‍മിയിേക്ക് സെലക്ഷൻ കിട്ടി, എന്നാല്‍ ആ സമയം കൈയ്ക്ക് പരിക്കേറ്റതിനാൽ ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല. ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് പോയി. അന്ന് ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി തുടങ്ങി.

എന്നാല്‍ കമ്പനി വിജയം കണ്ടില്ല.അവിടെവെച്ചാണ് പ്രശസ്ത സിനിമാതാരം മധുവിനെ കണ്ടുമുട്ടുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ മാധവന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുത്തിരുന്നു. 'അക്കല്‍ദാമ' എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള ഇഷ്ടം കൂടി. അങ്ങനെ സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. എന്നാല്‍ സിനിമാമോഹം അദ്ദേഹത്തിന്റെ ദാമ്പത്യം തകര്‍ത്തു. ഭാര്യ സുധ വിവാഹമോചനം നേടി. അതിന് ശേഷം 1975ൽ 'രാഗം' എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends