സിതാരാമം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ കെട്ടിപിടിച്ചു... പൊട്ടിക്കരയുന്ന താരങ്ങളുടെ വീഡിയോ വൈറൽ!

റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സിതാരാമം’ തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്കു ചിത്രം കൂടിയാണ്. തെലുങ്കിനൊപ്പം തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാന് ഒപ്പം മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ പ്രി റിലീസ് ബിസിനസിലൂടെ ഏകദേശം 20 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha