Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അടുത്ത കാലത്തൊന്നും അവരുടെ ഇത്രയും വാദങ്ങൾ ഒരുമിച്ച് കോടതി തള്ളിക്കളഞ്ഞിട്ടില്ല.. അഡ്വക്കേറ്റ് രാമൻ പിള്ളയുടെ വാദങ്ങൾ ഗംഭീരമായിരുന്നു എന്ന് പറയേണ്ടി വരും... വീണ്ടും വീണ്ടും പറയുന്നു.. ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരും; കുറിപ്പുമായി അഡ്വ അനില

23 SEPTEMBER 2022 10:58 AM IST
മലയാളി വാര്‍ത്ത

നടി ആക്രപ്പെട്ട കേസിലെ കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹർജി തള്ളിയ സംഭവത്തിൽ വിത്യസ്ത അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. പലരും ദിലീപിനെ അനുകൂലിക്കുന്നത് പോലെ നേടിയെയും അനുകൂലിക്കുകയാണ്. ഇപ്പോഴിത് കേസിൽ അടുത്ത കാലത്തൊന്നും അതിജീവിതയുടെ ഇത്രയും വാദങ്ങൾ ഒരുമിച്ച് കോടതി തള്ളിക്കളഞ്ഞ സംഭവമുണ്ടായിട്ടില്ലെന്ന് തുറന്ന് പറയുകയാണ് അഭിഭാഷക അനില ജയൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു..

നടിയെ ആക്രമിച്ചു എന്ന് ആരോപിക്കുന്ന കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള നടിയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 207 സാക്ഷികളെ വിസ്തരിച്ചതും തെളിവുകൾ പരിശോധിച്ചതും അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാൻ ബാക്കിയുള്ളതുമായ വിചാരണ കോടതിയിൽ, നടിയുടെ ആവശ്യപ്രകാരം നിയമിച്ച വനിതാ ജഡ്ജിയെ മാറ്റുന്നതും കോടതി മാറ്റുന്നതും വിചാരണ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാകും എന്നതാണ് കോടതി നിരീക്ഷിച്ചത്'.

'വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് പക്ഷപാതിത്വപരമായി ഇടപെടുന്നു എന്നത് തെളിയിക്കാൻ കഴിയാത്ത ആരോപണമാണെന്നും ആ വാദം കോടതി നേരത്തെ തള്ളിക്കളഞ്ഞതാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിചാരണ കോടതി നടിയോട് ശത്രുത മനോഭാവത്തോടെ പെരുമാറുന്നു എന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി'.

പ്രോസിക്യൂഷന്റെ ചുമതല നീതി നടപ്പാക്കുന്നതിന് സഹായിക്കലാണ് എന്നും വ്യക്തിവൈരാഗ്യം തീർക്കൽ അല്ല എന്നും കോടതി പറഞ്ഞു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് ചേർന്ന് ഈ നീതി നിർവഹണ പ്രക്രിയയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാത്ത പക്ഷം നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്ന് പ്രോസീക്യൂഷനെ കോടതി ബോധിപ്പിച്ചു'. കോടതിയുടെ വിധിയെ സ്വാധീനിക്കാനും, തങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിന് കുറ്റാരോപിതർക്ക് നേരെയും ദുരുദ്ദേശപരമായ രീതിയിൽ മാധ്യമങ്ങളിൽ നടക്കുന്ന വിചാരണകളെ കോടതി നിശ്ചിതമായി വിമർശിച്ചു. കോടതിയുടെ മുൻപാകെയുള്ള തെളിവുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വാർത്തകൾക്ക് പകരം തങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് മാധ്യമങ്ങൾ'. തങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചില്ലെങ്കിൽ കോടതിയുടെ മേൽ ജനങ്ങൾക്കിടയിൽ അവിശ്വാസം ജനിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നത് ദൗർഭാഗ്യകരമാണ് എന്നും കോടതി പറഞ്ഞു'

'നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അടുത്ത കാലത്തൊന്നും അവരുടെ ഇത്രയും വാദങ്ങൾ ഒരുമിച്ച് കോടതി തള്ളിക്കളഞ്ഞിട്ടില്ല. അഡ്വക്കേറ്റ് രാമൻ പിള്ളയുടെ വാദങ്ങൾ ഗംഭീരമായിരുന്നു എന്ന് പറയേണ്ടി വരും. Usmangani Adambhai Vahora v. State of Gujarat
Haritha Sunil
Parab v. State (NCT of Delhi) & others, Captain
Amarinder Singh v. Prakash Singh Badal and
others [(2009) 6 SCC 260], Supreme Court
Advocates-On-Record Association and another v.
Union of India (Recusal matter) [(2016) 5 SCC
808] ഒക്കെ റെഫർ ചെയ്ത് ഒരു ഗംഭീര വാദം.
വീണ്ടും വീണ്ടും പറയുന്നു. ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരുമെന്ന്' എന്നിങ്ങനെ കുറിപ്പ് അവസാനിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends