Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും.. ദിലീപിന് പിന്നാലെ അതിജീവിതയും സുപ്രീം കോടതിയിലേക്ക്! ഇനി നിർണായക നീക്കം

23 SEPTEMBER 2022 02:14 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും. കേസിൽ ജനവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നാലാഴ്ചകക്കം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ നടപടികളെ അതിജീവിത തടസപ്പെടുത്തുകയാണെന്നതടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിജീവിത. കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അതിജീവിത മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസമായിരുന്നു തള്ളിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മാറ്റം സംബന്ധിച്ച ഹർജിയിൽ ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഹർജി തള്ളിക്കൊണ്ട് രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. കേസിനെ കുറിച്ച് മാസങ്ങളോളം ചാനലുകൾ ചർച്ച നടത്തി തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കോടതിയുടെ വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകളെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ബാഹ്യ വിചാരണകൾ ഇല്ലാതെ ജുഡീഷ്യറികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാൻ പറഞ്ഞിരുന്നു.

അതേസമയം ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് നടിയുടെ തീരുമാനമെന്ന് അവരുടെ അഭിഭാഷകൻ അഡ്വ പി സഞ്ജയ് പറഞ്ഞു. അതിജീവിതയുടെ ആശങ്ക വളർത്തിയത് മാധ്യമങ്ങൾ ആണെന്ന് ഹൈക്കോടതി നിരീക്ഷണത്തേയും അദ്ദേഹം തള്ളി. നീതി നടപ്പായാൽ മാത്രം പോര നീതി തന്നെ നടപ്പായെന്ന് ബോധ്യപ്പെടുത്തണം എന്ന തത്വമാണ് നടപ്പിലാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന ആശങ്ക മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും സഞ്ജയ് പറഞ്ഞു. സുപ്രീം കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന ഉറച്ച ആവശ്യത്തിലാണ് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും. ഗുരുതരമായ പല ആരോപണങ്ങളും അതിജീവിത വിചാരണ കോടതിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നിർണായകമായ തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ പോലും വിചാരണ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയാണ് നടിയെ അനുകൂലിക്കുന്നവർ ചോദ്യം ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends