Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളം സിനിമകള്‍ മൊത്തം കോടികള്‍ കൊടുത്ത് വാങ്ങിക്കുന്ന ഗുല്‍ഷന്‍ എന്ന് പറയുന്ന ഒരാള്‍ യുഎയിലുണ്ട്... ആ ഗുല്‍ഷനുമായി ദിലീപിന് അവിഹിത ബന്ധമുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞതെന്ന് ശാന്തിവിള ദിനേശ്! പല നടീനടന്മാരുടേയും ഫോണുകള്‍ ദിലീപ് ഹാക്കർമാരെ വെച്ച് ഹാക്ക് ചെയ്തിട്ടുണ്ടെന്നും അവരുടെയൊക്കെ ഫോണുകള്‍ ദിലീപിന് ഹാക്ക് ചെയ്യാന്‍ സാധിക്കുമോ? ഇങ്ങനെയൊക്കെ എന്തും വിളിച്ച് പറയാൻ ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് ശാന്തിവിള ദിനേശ്

14 OCTOBER 2022 08:50 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസിൽ ഇന്ന് ഹൈക്കോടതിയിൽ ബൈജു ഹാജരായിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയിൽ പറയുകയായിരുന്നു. കോടതി അലക്ഷ്യക്കേസിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായത്. എന്നാൽ കോടതിയലക്ഷ്യകേസ് സംബന്ധിച്ച് വിവിധ ചാനലുകളില്‍ വരുന്ന പല വാർത്തകളും സത്യമല്ലെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ കേസില്‍ ദിലീപിന് അനുകൂലമായ നടിക്ക് പ്രതികൂലമായോ സംസാരിക്കുന്നവരെയെല്ലാം തെറിവിളിച്ചയാളാണ് ബൈജു കൊട്ടാരക്കരയെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുകയാണ്. മുമ്പും നിരവധി തവണ മാനനഷ്ടകേസ് ഉള്‍പ്പടെ കൊടുക്കാന്‍ സാധ്യത ഉണ്ടായിട്ടും ബൈജു കൊട്ടാരക്കരയ്ക്കെതിരെ ആരും കേസ് കൊടുക്കാതിരുന്നത് എന്താണെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോലും ഇതിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യാത്തത് എന്താണ്. നമ്മളെപ്പോലെ അവർക്ക് കേസ് ഫയല്‍ ചെയ്യാന്‍ പൈസയൊന്നും വേണ്ടാലോ.

എന്നാല്‍ അവർ പോലും അതങ്ങ് വിട്ടു കളഞ്ഞു. അതുപോലെ മലയാളം സിനിമകള്‍ മൊത്തം കോടികള്‍ കൊടുത്ത് വാങ്ങിക്കുന്ന ഗുല്‍ഷന്‍ എന്ന് പറയുന്ന ഒരാള്‍ യുഎയിലുണ്ട്. ആ ഗുല്‍ഷനുമായി ദിലീപിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ബൈജു കൊട്ടാരക്കര പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഗുല്‍ഷനുമായുള്ള ദിലീപിന്റെ ബന്ധം ദേശീയ ഏജന്‍സി അന്വേഷിക്കണം. അന്താരാഷ്ട്ര കുറ്റവാളിയാണ് ഗുല്‍ഷന്‍ കുമാർ എന്നും ബൈജു കൊട്ടാക്കര പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതിയത് ഈ വിഷയത്തില്‍ ബൈജു കുടുങ്ങുമെന്നാണ്. ഇന്ത്യന്‍ സിനിമയെ ഇത്രയധികം പ്രമോട്ട് ചെയ്യുന്ന, നരേന്ദ്ര മോദിയുമായി അടക്കം ബന്ധമുള്ള ഗുല്‍ഷനെയാണ് അന്താരാഷ്ട്ര കുറ്റവാളിയുമായി ബന്ധപ്പെടുത്തിയത്. ഗുല്‍ഷന്റെ സൈറ്റില്‍ കയറി നോക്കിയപ്പോള്‍ കണ്ടത് മമ്മൂട്ടി, ദുല്‍ഖർ, ആന്റണി പെരുമ്പാവൂർ, മോഹന്‍ലാല്‍ തുടങ്ങിയവരുമായിട്ടൊക്കെ നില്‍ക്കുന്ന ഫോട്ടോയാണ്. മലയാള സിനിമയിലെ എണ്ണം പറയുന്ന ആളുകളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. പക്ഷെ ബൈജു കൊട്ടാരക്കര പറയുന്നത് ദിലീപും ഗുല്‍ഷനും തമ്മില്‍ അവിഹിതമായ ബിസിനസ് ഉണ്ടെന്നാണെന്നും ശാന്തിവിള അവകാശപ്പെടുന്നു.

നടിയെ പീഡിപ്പിക്കുന്ന വീഡിയോ കാനഡയിലുള്ള നാല് പേർ കണ്ടുവെന്ന് പറഞ്ഞയാളാണ് ബൈജു കൊട്ടാരക്കര. അവരതിന്റെ പെന്‍ഡ്രൈവ് എനിക്ക് അയച്ച് തരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഒരു ചാനലുകാരും അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാർ ചോദിക്കില്ല. അവരുടെ തോളില്‍ കയ്യിട്ട് നടക്കുന്ന ആളാണല്ലോ ഇദ്ദേഹം. ഭാര്യവീട്ടിലേക്ക് എങ്ങാനും പോവുന്നത് പോലെയാണ് അദ്ദേഹം ആലുവയിലെ പൊലീസ് ക്ലബ്ബിലേക്കൊക്കെ കയറിപ്പോവുന്നത്. ഗുല്‍ഷനും അധോലോക ബന്ധത്തെക്കുറിച്ചുമെല്ലാം പറയുന്നത് കേള്‍ക്കുന്നവർ വിചാരിക്കുക, ദിലീപിന് എന്തെല്ലാം പരിപാടികളാണെന്നാണ്. കാനഡയില്‍ വെച്ച് ദൃശ്യങ്ങള്‍ ടിക്കറ്റ് എടുത്തെന്ന് പറയാതിരുന്നത് നന്നായെന്നും ശാന്തിവിള ദിനേശ് പറയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചും ദൃശ്യങ്ങള്‍ കണ്ടുവെന്നും പറയുന്നു. ഇങ്ങനെയൊക്കെ ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ ഇതിനൊക്കെ ഒരു മുന്നറിയിപ്പ് നല്‍കുകയും അന്വേഷിക്കുകയും വേണ്ടെ. എന്നാല്‍ എല്ലാവരും ഇനിയും ഇനിയും പറ എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ സംവിധായകന്‍ അരുണ്‍ഗോപിയെ വിളിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു . രാഷ്ട്രീയ നേതാവിന്റെ മകന്‍ ആ കോള്‍ നീക്കം ചെയ്തെങ്കിലും അത് തിരിച്ചെടുക്കാന്‍ അരുണ്‍ ഗോപിയുടെ ഫോണ്‍ ദീലിപ് അമേരിക്കയിലേക്ക് അയച്ചെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഈ സംഭവത്തില്‍ അരുണ്‍ ഗോപി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ്. ഒരാള്‍ക്കെതിരെ എന്തും വിളിച്ച് പറയാന്‍ സാധിക്കുമോ. പല നടീനടന്മാരുടേയും ഫോണുകള്‍ ദിലീപ് ഹാക്കർമാരെ വെച്ച് ഹാക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഈ പല നടീനടന്മാരും എന്ന് പറയുമ്പോള്‍ ആരൊക്കെ പെടും. അവരുടെയൊക്കെ ഫോണുകള്‍ ദിലീപിന് ഹാക്ക് ചെയ്യാന്‍ സാധിക്കുമോ. അങ്ങനെ ഹാക്ക് ചെയ്താല്‍ തന്നെ ഈ കേസില്‍ ദിലീപിന് എന്ത് ഗുണമാണ് ഉണ്ടാവാന്‍ പോവുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആരും അദ്ദേഹത്തിനോട് ചോദിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുകയാണ്. എന്തയാലും വരുംദിവസങ്ങൾ ദിലീപിനെ സംബന്ധിച്ചും നടിയെ സംബന്ധിച്ചും ഇനിയുള്ള ദിവസങ്ങൾ നിർണായകം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends