Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ നിർമ്മാതാവിനെ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണി! തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ.. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസിൽ‌ പരാതി നൽകി തൃശൂർ സ്വദേശി

14 OCTOBER 2022 11:08 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇപ്പോൾ ഹണി ട്രാപ് സ്ഥിര കാഴ്ചയായി മാറുകയാണ്. ഇപ്പോഴിതാ നിരവധി മലയാളം സിനിമകളുടെ നിർമ്മാതാവിനെ കുടുക്കി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമ. തൃശൂർ സ്വദേശിയായ സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി നൽകിയതോടെ സംഭവം പുറം ലോകം അറിയുന്നത്. നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തതായും, ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസിൽ‌ പരാതി നൽകുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പോലീസിനു പരാതി നൽകി. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് നിർമ്മാതാവ് പരാതി നൽകിയിട്ടുള്ളത്.

സംഭവത്തിൽ അജിനി സണ്ണി എന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരനായ നിർമ്മാതാവിന്റെ സ്ഥാപനത്തിലെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഈ സമയം, അജിനി സണ്ണിയ്ക്ക് നിർമ്മാതാവ് പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. മുറിയിലെത്തിയതും പ്രതികൾ ബലമായി നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഭയം മൂലം പലപ്പോഴായി പ്രതികൾക്ക് 1.70 കോടി രൂപ നൽകിയെന്നും സാമ്പത്തികമായി തകർന്നതോടെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends