Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ദിവസം സ്‌കൂളില്‍ വച്ച് അഭിരാമിയെ കാണാന്‍ ഒരാള്‍ കൈയ്യും മുറിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പയ്യന്‍ ഓടി വന്നു... ഓടിപ്പുറത്ത് പോയി നോക്കിയപ്പോള്‍ കൈയ്യില്‍ കെട്ടൊക്കെയായി നില്‍ക്കുന്നുണ്ടായിരുന്നു അവന്‍... കണ്ടതും ഞാന്‍ കണ്ടം വഴി ഓടി.. പിന്നെ ആ ഭാഗത്തേക്കേ പോയിട്ടില്ല.. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി മാളിലും പാര്‍ക്കിലുമായി കറങ്ങി നടന്ന അഭിരാമിയുടെ അപരന്റെ കഥ പുറത്ത് വിട്ട് താരം...

15 OCTOBER 2022 09:40 AM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സഹോദരി അഭിരാമി സുരേഷും. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ​ഗായികയും സം​ഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലെ അഭിരാമിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. ശേഷം കേരളോത്സവം, ഗുലുമാൽ, ദുൽഖർ സൽമാൻ നായകനായ ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും അഭിരമായി അഭിനയിച്ചു. എന്നാൽ സിനിമയിൽ സജീവമാകാൻ നടിക്ക് സാധിച്ചിരുന്നില്ല. അമൃതയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുമായി എത്തിയപ്പോഴാണ് പിന്നെ അഭിരാമി ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതൽ ശ്രദ്ധനേടി. വൈൽഡ് കാർഡ് എൻട്രിയായി അമൃതയ്ക്ക് ഒപ്പമാണ് അഭിരാമി ബിഗ് ബോസിലേക്ക് എത്തിയത്. അതോടെ ഇരുവർക്കും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചു. കോവിഡ് മൂലം ഷോ പകുതിക്ക് വെച്ച് നിർത്തിയതിന് പിന്നാലെ, യൂട്യൂബിൽ ഇവർ സജീവമായിരുന്നു. തങ്ങളുടെ വിശേഷങ്ങൾ ആരധകരുമായി യൂട്യൂബിലൂടെ ഇവർ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ഒപ്പം പുതിയ മ്യൂസിക് ആൽബങ്ങളും ഇവർ ചെയ്തിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് വിധേയരാവേണ്ടിയും വന്നിരുന്നു ഇവർക്ക്. ഈ സൈബർ ആക്രമണങ്ങൾക്കെതിരെ അടുത്തിടെ അഭിരാമി സുരേഷ് പൊട്ടിത്തെറിച്ചിരുന്നു. ഇനിയും അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. താൻ നേരിടുന്ന ബോഡി ഷെമിങ്ങിനെ കുറിച്ചെല്ലാം അഭിരാമി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ നീണ്ടു നിൽക്കുന്ന താടിയെല്ലിന്റെ പേരിൽ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഭിരാമി. 'എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം, ഒരു നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ഈ താടിയെല്ല് കാരണം, എനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. ഈ കണ്ടീഷനിംഗിൽ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ഞാൻ ചികിത്സ നടത്തി അത് ശരിയാക്കുമായിരുന്നു. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ ഷൂട്ടിനിടെ അമ്മയെ പോലും വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്,' അഭിരാമി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഷോയിൽ ഉണ്ടായിരുന്ന അമ്മ വിശദീകരിച്ചു പറഞ്ഞു.. 'അഭിരാമിയുടെ കീഴ്താടി തള്ളി നിൽക്കുന്നതിനാൽ അഭിയെ അഭിനയിപ്പിക്കുമ്പോൾ മുഖത്തിന്റെ പ്രൊഫൈൽ (സൈഡ് വ്യൂ) ഭം​ഗിയില്ലാത്തതായി അണിയറപ്രവർത്തകർക്ക് തോന്നി. അത് അവർ വിളിച്ചു പറഞ്ഞു. പരിഹാരമായി ദിവസവും 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യാമെന്നാണ് പറഞ്ഞതെന്നും അമ്മ പറഞ്ഞു. പ്രോസ്തെറ്റിക് മേക്കപ്പ് ശരിക്കും ഉള്ള എന്നെ മറയ്ക്കും, അതുകൊണ്ട് ഞാൻ അതിന് അനുവദിച്ചില്ല. പക്ഷെ ചുണ്ടിൽ ഒരു ചികിത്സ നടത്തി അങ്ങനെ പോയി ആ സിനിമ ഞാൻ പൂർത്തിയാക്കി. സിനിമ റിലീസ് ചെയ്യുകയും ചെയ്തു. എന്നെ വേദനിപ്പിച്ചതിന് ആ മുഴുവൻ അണിയറപ്രവർത്തകരെ കൊണ്ടും ഞാൻ ക്ഷമ പറയിച്ചിട്ടാണ് പോയതെന്നും അഭിരാമി പറഞ്ഞു. കൂടാതെ തന്റെ അപരയെക്കുറിച്ചും അഭിരാമി തുറന്ന് പറയുകയാണ്.

കോളേജില്‍ പഠിക്കുമ്പോഴാണ്. മിക്കദിവസവും അമ്മയുടെ കുറേ മിസ് കോളുണ്ടാകും. കോളേജില്‍ ആയത് കൊണ്ട് എടുക്കാന്‍ പറ്റില്ലല്ലോ. എന്താണെന്ന് ചോദിക്കുമ്പോള്‍ നീയിന്ന് പോയില്ലേ എന്ന് പറഞ്ഞ് കുറേ ചീത്ത വിളിക്കും. എന്തെങ്കിലും തെളിവില്ലാതെ അമ്മ പിടിക്കില്ല. ഒരു വട്ടം ഞാന്‍ അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നു. അമ്മയുടെ ഫോണിലേക്ക് ഞങ്ങളുടെ ഒരു ബന്ധു വിളിച്ചു. ഇപ്പോള്‍ പിടിച്ചാല്‍ കിട്ടുമെന്ന് പറഞ്ഞു. ആരുടെ കാര്യമാണെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നിന്റെ കാര്യമാണെന്ന് അമ്മ ആംഗ്യം കാണിച്ചു. എന്താണെന്ന് എനിക്ക് മനസിലായില്ല. ഇപ്പോള്‍ ചെന്നാല്‍ കിട്ടും ഇടപ്പള്ള ചങ്ങമ്പുഴ പാര്‍ക്കില്‍ ഒരു പയ്യന്റെ കൂടെ കറങ്ങി നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഫോണ്‍ വാങ്ങിയിട്ട് ആന്റി എന്നെപ്പറ്റിയാണോ പറയുന്നത് എന്ന് ചോദിച്ചു. അഭിരാമിയാണോ ഇതെന്ന് ആന്റി ഞെട്ടലോടെ ചോദിച്ചു. അപ്പോഴാണ് അമ്മ സത്യത്തില്‍ നടന്നത് എന്താണെന്ന് പറയുന്നത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി മാളിലും പാര്‍ക്കിലുമായി എന്നെ പോലൊരു കുട്ടിയെ കണ്ടിട്ടാണ് അവര്‍ വിളിക്കുന്നത്. ആ കുട്ടിയെ ഞാനിതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍ എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചൊരു കുട്ടിയെ കണ്ടപ്പോള്‍ അവളും പറഞ്ഞു. അവള്‍ക്ക് പോലും മനസിലായില്ല, ശരിക്കും നിന്നെ പോലെ തന്നെയുണ്ട്. എന്തായാലും അതോടെ അതെന്റെ മോളല്ലെന്ന് അമ്മ തറപ്പിച്ചു പറഞ്ഞുവെന്നാണ് താരം പറയുന്നത്. പിന്നാലെ തന്റെ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ പ്രണയത്തെക്കുറിച്ചും അഭിരാമി മനസ് തുറക്കുന്നുണ്ട്. ഒളിച്ചു വെക്കേണ്ട പ്രണയമൊന്നും എനിക്കുണ്ടായിട്ടില്ല. ഞാന്‍ ഇങ്ങനെയായത് കൊണ്ട് നേരിട്ട് ആരും പെട്ടെന്ന് പറയില്ല. കൈ മുറിച്ച്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. വീട്ടില്‍ പിടിക്കുന്ന സീനായപ്പോള്‍ ഞാന്‍ മാറി. എനിക്ക് വിഷമമാണെന്ന് കരുതി ആ പയ്യന്റെ കസിന്‍ ബ്രദര്‍ എന്നെ ഫെയ്‌സ്ബുക്ക് വഴി സമാധാനിപ്പിക്കാന്‍ തുടങ്ങി. പിന്നെ ആ സമാധാനിപ്പിക്കലിന്റെ റൂട്ടില്‍ എന്തോ ഒരു തകരാറ് തോന്നി. ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഇറങ്ങിയോടി. ഒരു ദിവസം സ്‌കൂളില്‍ വച്ച് അഭിരാമിയെ കാണാന്‍ ഒരാള്‍ കൈയ്യും മുറിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പയ്യന്‍ ഓടി വന്നു. ആരാണെന്ന് മനസിലായില്ല. ഓടിപ്പുറത്ത് പോയി നോക്കിയപ്പോള്‍ കൈയ്യില്‍ കെട്ടൊക്കെയായി നില്‍ക്കുന്നുണ്ടായിരുന്നു അവന്‍. കൈ മുറിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല. പേടിപ്പിക്കാനായി പറഞ്ഞതായിരിക്കും. കണ്ടതും ഞാന്‍ കണ്ടം വഴി ഓടി. പിന്നെ ആ ഭാഗത്തേക്കേ പോയിട്ടില്ല. പക്ഷെ ആ പയ്യന്‍ പിന്നെ ശല്യപ്പെടുത്തിയിട്ടില്ലെന്നും അഭിരാമി പറയുന്നു. എന്തായാലും താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends