എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്.. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും! കല്യാണം കഴിഞ്ഞതിനുശേഷം പിന്നെ ഈ ഐറ്റം നിന്നു.. തുറന്ന് പറഞ്ഞ് ബിജുമേനോൻ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. സിനിമകളിൽ ഒരുമിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുപത് വർഷമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ദക്ഷ് എന്നൊരു മകനുണ്ട് ഇവർക്ക്. ഓൺ സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് അത് സന്തോഷമായി. എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത അഭിനയം അവസാനിപ്പിച്ചത് അവരെ ഏറെ നിരാശപ്പെടുത്തി. ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് സംയുക്ത പിന്നീട് അഭിനയിച്ചത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്തയ്ക്കായി കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. അതേസമയം ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2014 പുറത്തിറങ്ങിയ വെള്ളിമൂങ്ങ. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു വെള്ളിമൂങ്ങ. ജോജി തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ മാമച്ചൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആണ് ബിജു മേനോൻ എത്തിയത്. അടിമുടി ഒരു പൊളിറ്റിക്കൽ കോമഡി ചിത്രമായി എത്തിയ സിനിമയിൽ ബിജു മേനോന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. മാമച്ചനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ സിനിമയിൽ എത്തും മുൻപ് ബിജു മേനോന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് സീരിയൽ തന്നെ ആയിരുന്നു. സീരിയലുകൾക്ക് ഏറെ പ്രചാരമുണ്ടായിരുന്ന സമയത്താണ് ബിജു മേനോൻ സീരിയലിൽ അഭിനയിക്കുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത, നിങ്ങളുടെ സ്വന്തം ചന്തു, മിഖായേലിന്റെ സന്തതികൾ, പറുദീസയിലേക്കുള്ള പാത എന്നി സീരിയലുകളിലാണ് ബിജു മേനോൻ അഭിനയിച്ചത്. ഈ മൂന്ന് സീരിയലുകളിലെ കഥാപാത്രങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. ബിജു മേനോന് നിരവധി ആരാധികമാരും ഉണ്ടായി. കത്തുകളുടെ കാലമായിരുന്നതിനാൽ നിരവധി കത്തുകളും താരത്തിന് ലഭിച്ചിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ബിജു മേനോൻ ഇപ്പോൾ. ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് സീരിയലുകൾക്ക് ഭയങ്കര ആരാധകരുള്ള സമയത്താണ് സിനിമയിൽ വന്ന ശേഷവും എനിക്ക് ധാരാളം കത്തുകൾ കിട്ടുമായിരുന്നു. അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ, പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്. ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു,''അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. മാലതിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളായിരുന്നു കിട്ടിയിരുന്നത്. എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും,' 'ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്. പരസ്പര ബന്ധമില്ലാത്ത കത്തുകളായിരുന്നു ആ കുട്ടിയുടേത്. കല്യാണം കഴിഞ്ഞതിനു ശേഷം പിന്നെ ഈ ഐറ്റം നിന്നു. ഇഷ്ടം തോന്നിയിട്ടുള്ള നല്ല ഭാഷയിലുള്ള ചില കത്തുകളൊക്കെ എടുത്തു വച്ചിരുന്നു. അതിലെ ചിലരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു.
https://www.facebook.com/Malayalivartha























