Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ആ കണ്ണുകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കും... ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം

15 OCTOBER 2022 06:45 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയാണ് റൊഷാക്ക്. ചിത്രത്തില്‍ വില്ലന്‍വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ആസിഫ് അലിയാണ്. എന്നാല്‍ റോഷാക്കിലെ വില്ലന്റെ കാര്യത്തില്‍ ഒരു പ്രത്യേകതയുണ്ട്. ഇതുവരെ കണ്ടുവന്ന സിനിമാ രീതിവച്ച് എല്ലാ കഥാപാത്രങ്ങളുടെയും മുഖം വ്യക്തമായി സിനിമയില്‍ കാണാന്‍ സാധിക്കും. അതു വില്ലനായാലും സഹനടനായാലും.

എന്നാല്‍ റോഷാക്ക് സിനിമയിലെ വില്ലന്റെ മുഖം ആര്‍ക്കും കാണാന്‍ സാധിക്കില്ല. കണ്ണുകള്‍കൊണ്ട് അഭിനയിച്ച താരം. റോഷാക്കില്‍ മുഖം കാണിക്കാതെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ആസിഫ് അലി. ദിലീപ് എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ആസിഫിന്റെ കണ്ണുകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കും.

ഇപ്പോഴിതാ മുഖം കാണിക്കാതെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറയുകയാണ് മമ്മൂട്ടി.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ആസിഫിനോട് മനസ് നിറഞ്ഞ സ്‌നേഹമാണെന്ന് മമ്മൂട്ടി പറയുന്നു. അബുദാബിയിലെ റോഷാക്ക് സക്‌സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റില്‍ ആസിഫിനോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ സ്‌നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം.

മനുഷ്യന്റെ ഏറ്റവും എക്‌സ്‌പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന്‍ കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം.''മമ്മൂട്ടി പറഞ്ഞു.
റോഷാക്ക് ഒരു പരീക്ഷണ സിനിമയാണ്. എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ റോഷാക്കിന്റേത് വേറിട്ട സഞ്ചാരപാതയാണ്. ആ വ്യത്യസ്തതയ്ക്ക് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. സിനിമയെ സൂക്ഷ്മവിശകലനം നടത്തിയുളള പ്രതികരണങ്ങള്‍ സന്തോഷം നല്‍കി. നിങ്ങളെന്റെ കൂടെ നില്‍ക്കൂ, കയ്യടിച്ച് മുന്നോട്ടുപോകാമെന്നും മമ്മൂട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (47 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (57 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (1 hour ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (1 hour ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (2 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (2 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (3 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (5 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (6 hours ago)

അവസാന ഓഡിയോ സന്ദേശം..  (6 hours ago)

COURT പൊരിഞ്ഞ അടി  (7 hours ago)

Malayali Vartha Recommends