Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനപ്രിയ നടന്‍ ജയറാമിനെക്കുറിച്ച് തമിഴ് താരം കാര്‍ത്തിക് പറയുന്നത്....

16 OCTOBER 2022 07:05 PM IST
മലയാളി വാര്‍ത്ത

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് തമിഴിന്റെ ഇതിഹാസ നോവല്‍ പൊന്നിയിന്‍ സെല്‍വന്‍ മുന്നേറുന്നത്. പൊന്നിയിന്‍ സെല്‍വന്‍ മണിരത്‌നമാണ് സിനിമയാക്കിയിരിക്കുന്നത്. വല്ലവരായന്‍ വന്തിയതേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്‍. മലയാളത്തിന്റ പ്രിയതാരം ജയറാം ചിത്രത്തില്‍ വളരെ നല്ലൊരു വേഷമാണ് കൈകാര്യം ചെയ്തത്.

ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ഇപ്പോള്‍ മലയാളികളുടെ പ്രിയതാരമായ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രം സര്‍ദാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍വെച്ച് നടന്ന പ്രസ് മീറ്റിലാണ് ജയറാമുമൊത്തുള്ള അനുഭവങ്ങള്‍ കാര്‍ത്തി പങ്കുവെച്ചത്.

'ജയറാമേട്ടന്റെ കൂടെ ഇരുന്നാലെ ഫണ്‍ ആണ്. ഷൂട്ടിങ് ഉള്ള ദിവസങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മൂന്ന് കാറുണ്ടെങ്കിലും ഞാനും ജയറാമേട്ടനും ജയന്‍ രവിയും ഒന്നിച്ച് ഒരു കാറിലാണ് പോകുക. അസിസ്റ്റന്‍സാണ് ഞങ്ങളുടെ കാറില്‍ വരുക. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചതെയുള്ളു ഇവിടെ കൊച്ചിയിലുണ്ടെന്ന് പറയാനായി. സാറുടെ അനുഭവങ്ങളെല്ലാം ഭയങ്കരമാണ്.

എനിക്കും അദ്ദേഹത്തിനുമാണ് അധികവും ഒരുമിച്ചു സീന്‍സുണ്ടാകുക. ഒരു ഷോട്ടിന് മുമ്പേ ഇരുപത് തവണ അതിനായി അദ്ദേഹം റിഹേഴ്‌സല്‍ ചെയ്യും. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമാണ്. തമിഴ് പറയുന്നതും സിനിമയിലെ നമ്പി എന്ന കഥാപാത്രമായി അദ്ദേഹം ട്രോന്‍സ്ഫര്‍മേഷന്‍ നടത്തുന്നതെല്ലാം അതിയശയമാണ്. അത്രയ്ക്കും പെര്‍ഫക്ടാണ് അദ്ദേഹം.'

'പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം വളരെ ചെറുതാണ്. സാറിന് എന്റെ ഹൈറ്റുണ്ട്. എപ്പോഴും കാല് മടക്കി നടക്കണമായിരുന്നു. ഞാന്‍ മുന്നില്‍ നടക്കുമ്പോള്‍ പിറകില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം വരണമായിരുന്നു. കാര്‍ത്തി മെല്ലെ പോകു എന്നും പറഞ്ഞ് കൂടെ വരുമായിരുന്നു ചേട്ടന്‍.ആക്ഷനും കോമഡിയും എല്ലാം ആപ്റ്റ് ആകുന്ന വ്യക്തിയാണ്.

ആര്‍ട്ടിനോട് അത്രയും ഡെഡിക്കേഷനുണ്ട് ജയറാം ഏട്ടന്. ദൈവത്തെ പോലെയാണ് സിനിമയെ അദ്ദേഹം കാണുന്നത്. ഭയങ്കര നിഷ്‌കളങ്കനായ മനുഷ്യനാണ്. എപ്പോഴും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ സ്‌റ്റേജിലും അതുകാണിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല' കാര്‍ത്തി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends