സത്യത്തില്‍ കുറേ പേര്‍ കരുതിയിരുന്നത് ഞാന്‍ നടി സൗന്ദര്യ ആണെന്നായിരുന്നു.... വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിലായപ്പോൾ ഭർത്താവ് പീഡിപ്പിച്ചു:- ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ചന്ദ്ര ലക്ഷ്മൺ

മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വരിരാജിന്റെ നായികയായി അഭിനയ രംഗത്തേയ്ക്ക് എത്തിയെങ്കിലും താരം ശോഭിച്ചത് സീരിയലുകളിലൂടെയാണ്. വില്ലത്തിയായും നായികയായുമെല്ലാം സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമാണ് ചന്ദ്ര. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്.
ഇപ്പോള്‍ എന്ന് സ്വന്തം സുജാത എന്ന ജനപ്രീയ പരമ്പരയിലെ നായികയായി അഭിനയിക്കുകയാണ് ചന്ദ്ര. തെലുങ്കില്‍ പരമ്പരകള്‍ ചെയ്യാന്‍ തുടങ്ങിയ സമയത്ത് തനിക്കുണ്ടായ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒപ്പം തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജ വാർത്തയെക്കുറിച്ചും ഒരു ചാനൽ പരിപാടിക്കിടെ ചന്ദ്ര മനസ് തുറന്നു.
മമതല കോവില എന്ന പരമ്പരയായിരുന്നു തെലുങ്കില്‍ ആദ്യമായി ചെയ്തത്. അതിന്റെ പ്രൊമോ സോംഗ് ഷൂട്ടിനിടെയൊരു അനുഭവമുണ്ടായി. ഫാമിലി ഡ്രാമയാണ്. പോച്ചമ്പള്ളി എന്ന ഗ്രാമത്തിലാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാവരും എന്നെ വന്നു നോക്കുന്നു. ഭയങ്കര ഫാന്‍ ഫോളോയിംഗ്. എനിക്ക് അത്ഭുതമായി. ഞാന്‍ മുമ്പ് തെലുങ്ക് ചെയ്തിട്ടില്ല.
ഇതുപോലൊരു ഗ്രാമത്തില്‍ എങ്ങനെ എന്നെ മനസിലാകുന്നുവെന്ന് ചിന്തിച്ചു. സീരിയല്‍ തുടങ്ങിയിട്ടില്ല. ടൈറ്റില്‍ സോംഗ് ഷൂട്ട് നടക്കുന്നേയുള്ളൂ. നിങ്ങള്‍ക്ക് എന്നെ അറിയാമെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ രണ്ട് മൂന്ന് തമിഴ് പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്തിരുന്നു. അത് തെലുങ്കില്‍ ഡബ്ബ് ചെയ്ത് ജെമിനിയില്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അത് കണ്ടിട്ടാകും ഫാന്‍സ് വരുന്നതെന്ന് കരുതി. ആളുകള്‍ കൂട്ടംകൂടിക്കൊണ്ടിരിക്കുകയാണ്. മുടിയൊക്കെ പിന്നിയിട്ട്, പൊട്ടൊക്കെ തൊട്ട് ടിപ്പിക്കല്‍ ആന്ധ്ര ലുക്കിലാണ് ഞാന്‍ നില്‍ക്കുന്നത്.
സത്യത്തില്‍ കുറേ പേര്‍ കരുതിയിരുന്നത് ഞാന്‍ നടി സൗന്ദര്യ ആണെന്നായിരുന്നു. നേരത്തെ തന്നെ പലരും പറയുമായിരുന്നു സൗന്ദര്യയെ പോലെയുണ്ടെന്ന്. അവര്‍ കരുതിയത് ഞാന്‍ സൗന്ദര്യയാണെന്നായിരുന്നു. പക്ഷെ ആ സമയത്ത് സൗന്ദര്യ മരിച്ചു പോയിരുന്നു. പക്ഷെ അത് തിരിച്ചറിയാതെ സൗന്ദര്യ വന്ന് അഭിനയിക്കുകയാണെന്ന് കരുതിയാണ് അവര്‍ എന്റെയടുത്ത് വന്നതും സംസാരിച്ചതും. സൗന്ദര്യ ഗാരു സൗന്ദര്യ ഗാരു എന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് ചന്ദ്ര പറയുന്നത്. അതേസമയം മലയാള സീരിയലില്‍ നിന്നും വിട്ടു നിന്ന സമയത്ത് തനിക്ക് നേരിടേണ്ടി വന്ന വ്യാജ വാര്‍ത്തയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പോയെന്നും തനിക്കവിടെ ഭര്‍ത്താവിന്റെ നിരന്തര പീഡനമാണെന്നുമായിരുന്നു വാര്‍ത്തയെന്നാണ് ചന്ദ്ര പറയുന്നത്. മലയാളത്തില്‍ നിന്നും വിട്ടു നിന്ന 11 കൊല്ലം തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഇവിടെ കാണാതെ വന്നതോടെ എന്നെ അമേരിക്കയിലേക്ക് കെട്ടിച്ചു വിടുകയായിരുന്നു. അവിടെ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം നേരിട്ടുവെന്നായിരുന്നു വാര്‍ത്ത. വ്യൂവേഴ്‌സുണ്ടാക്കാന്‍ വേണ്ടി ഏതോ ഒരാള്‍ കെട്ടിച്ചമച്ചതായിരുന്നു.
ഞാന്‍ അമേരിക്കയില്‍ പോയിട്ടേയില്ല. അത് വലിയ വാര്‍ത്തയായി. അതുകാരണം എനിക്കിവിടെ നല്ല പബ്ലിസിറ്റിയും കിട്ടി. ഒരു മാസികയില്‍ നിന്നും വിളിച്ച് ചോദിച്ചിരുന്നു. ഒരു അഭിമുഖം നല്‍കാമോ എന്ന് ചോദിച്ചു. അതില്‍ ഞാന്‍ എല്ലാം ക്ലാരിഫൈ ചെയ്തതാണ്. പിന്നെ ഒന്നും വന്നിട്ടില്ലെന്നും ചന്ദ്ര പറയുന്നു. നടന്‍ ടോഷ് ക്രിസ്റ്റിയെയാണ് ചന്ദ്ര വിവാഹം കഴിച്ചത്. സുജാതയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. 2021 നവംബറിലായിരുന്നു വിവാഹം. രണ്ട് പേരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകളുമുണ്ടായിരുന്നു വിവാഹത്തിന്. ഈയടുത്ത് ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha