പി.കെയുടെ ചിത്രീകരണത്തിനിടയില്‍ മതവികാരം വ്രണപ്പെടുത്തി; അമീറിനും കൂട്ടര്‍ക്കുമെതിരെ എഫ്.ഐ.ആര്‍

പുതിയചിത്രമായ പി.കെയുടെ ഷൂട്ടിങ്ങിനിടയില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാനും, ചിത്രത്തിന്റെ സംവിധായകനും മറ്റു അഭിനേതാക്കള്‍ക്കുമെതിരെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിനു സമീപം വ്യാഴാഴ്‌ചയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സ്ഥലവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
റോഡിലൂടെ ശിവവേഷധാരിയായ ആള്‍ റിക്ഷ വലിച്ചുകൊണ്ടു പോകുന്ന സീന്‍ ഷൂട്ടു ചെയ്യുന്നതിനിടയില്‍ എതിര്‍പ്പുമായി സ്ഥലവാസികളായ ചിലര്‍ എത്തുകയായിരുന്നു. റിക്ഷയ്‌ക്കുള്ളില്‍ ബുര്‍ഖ ധരിച്ച രണ്ടു സ്‌ത്രീകളുമുണ്ടായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ നടനെ വളഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ പോലീസ് നടനെയും നടിമാരെയും കോട്‌വാലി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
സിനിമയിലെ സ്വപ്‌നം കാണുന്ന സീനാണ് തങ്ങള്‍ അഭിനയിച്ചതെന്നും ഷൂട്ടിംഗിനു നിയമപരമായി അനുമതി ലഭിച്ചതായുള്ള എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും അഭിനേതാക്കള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജനങ്ങള്‍ മുദ്രാവാക്യങ്ങളുമായി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ഇതോടെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തു.
ഇന്ത്യന്‍ ശിക്ഷാനിയമം 295 (എ), 153 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha