ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്

ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് 60-ാം പിറന്നാള്‍. നവംബര്‍ രണ്ടിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. എല്ലാവര്‍ഷവും ഈ ദിവസം തന്റെ വസതിയായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹം ആരാധകരെ കാണാറുണ്ട്. ജന്മദിനത്തിന് മാത്രമല്ല പല വിശേഷ ദിവസങ്ങളിലും ഇത് പതിവാണ്. ജന്മദിനത്തിലും മറ്റ് പല സ്ഥലങ്ങളില്‍ നിന്ന് ഷാരൂഖിനെ കാണാന്‍ ആരാധകര്‍ വീടിന് മുന്നില്‍ എത്തും. എന്നാല്‍ ഈ വര്‍ഷം തന്റെ ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല. ഇതിന് ക്ഷമ ചോദിച്ച് താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
'നിങ്ങളോടെല്ലാം ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു. പക്ഷേ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിതെന്ന് അധികൃതര്‍ എന്നെ അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ എനിക്ക് നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. വരും ദിവസങ്ങളില്‍ നിങ്ങളെ എല്ലാവരെയും കാണാനും സ്‌നേഹം പങ്കുവയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ലൗ യൂ ആള്‍' ഷാരൂഖ് കുറിച്ചു. കഴിഞ്ഞ വര്‍ഷവും ഷാരൂഖ് ആരാധകരെ കാണാന്‍ ബാല്‍ക്കണിയില്‍ എത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha

























