വനിതാ ഏകദിന ക്രിക്കറ്റ്... കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങൾ

ഇന്ത്യൻ ടീമിന്റെ നേട്ടത്തിൽ പ്രശംസയുമായി മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ
വനിതാ ഏകദിന ക്രിക്കറ്റിൽ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങൾ. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യൻ ടീമിന്റെ നേട്ടത്തിൽ പ്രശംസയുമായെത്തി. ബോളിവുഡ് താരങ്ങളും ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
'നീലവർണ്ണത്തിൽ ചരിത്രം രചിക്കപ്പെട്ടു. ദൃഢനിശ്ചയവും ഒത്തൊരുമയും കൊണ്ട് എന്തെല്ലാം നേടാനാകുമെന്ന് ഇന്ത്യൻ വനിതാ ടീം ലോകത്തിന് കാണച്ചുകൊടുത്തു. നിങ്ങൾ കോടിക്കണക്കിനുപേർക്ക് പ്രചോദനവും രാജ്യത്തിനാകെ അഭിമാനവുമാണ്', മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു.
'അതുല്യരായ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങൾ. നിങ്ങൾ ചരിത്രം കുറിച്ചു. രാജ്യത്തെ മുഴുവൻ അഭിമാനത്താൽ നിറച്ചു. ഇത് ജയത്തിനുമപ്പുറം ആത്മവീര്യത്തിന്റേയും അതിജീവനത്തിന്റേയും വിശ്വാസത്തിന്റേയും കയാണ്. ചാമ്പ്യന്മാരേ, നിങ്ങളെയോർത്ത് അഭിമാനിക്കുന്നു', മമ്മൂട്ടി കുറിക്കുകയുണ്ടായി
അതേസമയം ബോളിവുഡ് താരങ്ങളായ വിക്കി കൗശൽ, അനുഷ്‌ക ശർമ, പ്രിയങ്കാ ചോപ്ര, കരീനാ കപൂർ, ശ്രദ്ധ കപൂർ എന്നിവരും വിജയം ആഘോഷിക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha























