തമിഴകത്തെ തലൈവർ രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ... ആശംസകളുമായി ധനുഷ്

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ. സിനിമ പ്രേമികൾക്ക് സൂപ്പർ സ്റ്റാറും പിന്നീട് തമിഴ്നാടിന്‍റെ തലൈവയുമായി അദ്ദേഹം മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. ഡിസംബർ 12ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരത്തിന് ആശംസകളുമായി എത്തുകയാണ് ലോകത്താകമാനമുള്ള ആരാധകർ.
തമിഴ്നാട്ടിൽ ഏറ്റവുമധികം ആരാധകരുള്ള സൂപ്പർ സ്റ്റാറുകളിൽ മുൻപന്തിയിലാണ് രജനീകാന്ത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുതൽ നിരവധിപേർ പിറന്നാൾ ആശംസകൾ അറിയിച്ചുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയത് നടൻ ധനുഷിന്‍റെ കുറിപ്പാണ്. 'ജന്മദിനാശംസകൾ തലൈവ' എന്ന് എക്സിൽ കുറിച്ചുകൊണ്ടാണ് താരം ആശംസ പങ്കുവെച്ചത്. ആദ്യം മുതൽ തന്നെ രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് ധനുഷ് പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha



























