മലയാളി വാര്‍ത്ത.
ഗായിക നടിമാരുടെ നിരയിലേക്ക് നസ്‌റിയയും മാറുകയാണ്. ശരത് എ.ഹരിദാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സലാല മൊബൈല്‍സിലാണ് നസ്രിയ പാടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ഒരു ഉമ്മച്ചി സ്‌റ്റൈല്‍ ഗാനമാണ് നസ്രിയ ആലപിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പാട്ടിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞിട്ടില്ല.
പ്രായമായ മുസ്‌ളീം സ്ത്രീകള്‍ കോഴിക്കോടന്‍ ശൈലിയില്‍ സംസാരിക്കുന്ന രീതിയിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമ്പിള്‍ ഗാനം കേട്ടു കഴിഞ്ഞപ്പോള്‍ സംഗീത സംവിധായകന് സന്തോഷം.
നസ്രിയ നന്നായി പാടുന്നുണ്ടെന്നാണ് ഗോപിസുന്ദറിന്റെ അഭിപ്രായം.
നസ്‌റിയയുടെ സ്റ്റാര്‍വാല്യു പാട്ട് ഹിറ്റാക്കുമെന്ന് സംവിധായകനും കരുതുന്നു.

ഏതാണ്ട് രണ്ടുവര്‍ഷത്തോളം കുട്ടികളുടെ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാര്‍ സിംഗറില്‍ നസ്‌റിയ അവതാരകയായിരുന്നു. ആ സംഗീതാനുഭവം വളരെ വലുതാണെന്ന് നസ്രിയ കരുതുന്നു. പിന്നീട് നിവിന്‍ പോളിയും നസ്രിയയും ഒന്നിച്ചഭിനയിച്ച യുവ എന്ന ആല്‍ബം സൂപ്പര് ഹിറ്റായിരുന്നു.

ഇതിനിടെ നസ്രിയ ഏറെ വിവാദങ്ങളില്‍ ചാടിയിരുന്നു. തെലുങ്ക് ചിത്രത്തിലെ ആദ്യരാത്രി ചിത്രീകരിച്ചതും നെയ്യാണ്ടിയിലെ ഗ്ലാമര്‍ വേഷവും ഏറെ ചര്‍ച്ച ചെയ്‌തു.

എന്തായാലും നസ്രിയയുടെ പാട്ടിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha