മകളുടെ പിറന്നാള് ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും

മകളുടെ 21ാം പിറന്നാള് ആഘോഷമാക്കി താരദമ്പതികളായ ബിന്ദു പണിക്കരും സായ് കുമാറും. മകള് കല്യാണി തന്നെയാണ് സോഷ്യല് മീഡിയയിലൂടെ പിറന്നാള് ആഘോഷത്തിന്റെ ചിത്രങ്ങള് പങ്കുവെച്ചത്. കല്യാണിയുടെ സുഹൃത്തുക്കള്ക്കൊപ്പമായിരുന്നു ആഘോഷം.
മനോഹരമായ ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള് പങ്കുവെച്ചത്. സോഷ്യല് മീഡിയയില് നിരവധി ആരാധകരുള്ള താരമാണ് കല്യാണി. താരപുത്രിയുടെ ഡാന്സ് വിഡിയോകളെല്ലാം സോഷ്യല് മീഡിയയില് വൈറലാവാറുണ്ട്.
അമ്മയെ പോലെ അഭിനയത്തിലേക്ക് ഇല്ലെന്നാണ് കല്യാണി പറഞ്ഞത്. ഓണ്ലൈന് ഫാഷന് പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് താരപുത്രി. തേവര കോളജില് നിന്നും ബികോം പഠനവും താരപുത്രി ഈ വര്ഷം പൂര്ത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























