Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പ്രണയത്തിന് ജാതിയും മതവുമൊന്നുമില്ല; ക്രിസ്ത്യന്‍ വിവാഹ നിശ്ചയവും ഹിന്ദു കല്യാണവുമായി... പറഞ്ഞിട്ടെന്താ ഒരു വര്‍ഷം മാറിതാമസിച്ചു

09 AUGUST 2016 10:29 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യ മുഴുവന്‍ കൊട്ടിഘോഷിച്ച താര പ്രണയ വിവാഹമായിരുന്നു പ്രിയ നടി അമല പോളും പ്രശസ്ത തമിഴ് സംവിധായകന്‍ എ.എല്‍. വിജയും തമ്മില്‍ നടന്നത്. അന്ന് അമല പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഒന്നും കൂടി വായിക്കണം. 'പ്രണയത്തിന് ജാതിയും മതവുമൊന്നുമില്ല. സത്യം സ്‌നേഹം മാത്രമാണ്. അതിന്റെ സാക്ഷാത്കാരം എല്ലാവരുടെയും അനുഗ്രഹത്തോടെയുമാണ്' 

അമല പോള്‍ കൊച്ചിയിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണ്. വിജയ് ചെന്നൈയിലെ ഹിന്ദു ചെട്ടിയാര്‍ സമുദായ അംഗവും. വിവാഹത്തിനായി മതം മാറേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതേസമയം ആചാരങ്ങളും വിശ്വാസങ്ങളും അതിന്റെ മുറയ്ക്കു നടക്കട്ടെ. അങ്ങനെയാണ് ക്രിസ്ത്യന്‍ വിവാഹ നിശ്ചയം, ഹിന്ദു കല്യാണം എന്ന ആശയത്തില്‍ എത്തിയത്. കൊച്ചിയിലെ സെന്റ് ജൂഡ് പള്ളിയിലാണ് മോതിരം കൈമാറിയത്. ചെന്നൈ എം.ജി.ആര്‍ നഗറില്‍ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളിലാണ് വിവാഹം നടന്നത്. 

ഈ കൊട്ടിഘോഷിച്ച വിവാഹമാണ് വിവാഹ മോചനത്തിലെത്തിയത്. ഇരുവരും ഒരു വര്‍ഷമായി പിരിഞ്ഞാണു താമസിച്ചിരുന്നതെന്ന് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നാം തീയതി മുതലാണ് രണ്ടു സ്ഥലങ്ങളിലായി ഇരുവരും താമസിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ജീവിതം വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഇരുവര്‍ക്കും നഷ്ട പരിഹാരം വേണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അമലാപോള്‍വിജയ് ദാമ്പത്യത്തില്‍ വിള്ളല്‍ വരാന്‍ കാരണം വിജയ്‌യുടെ വീട്ടുകാരാണെന്നാണ് കുടുംബ സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയ്‌യുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്ന് കൊമേഷ്യല്‍ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത 3 സിനിമകള്‍ അമലയ്ക്ക് തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂര്‍ണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകള്‍ അമല പൂര്‍ത്തിയാക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

എന്നാല്‍, വേര്‍പിരിയുന്നു എന്നത് സത്യമാണെന്നും മറ്റുള്ളതെല്ലാം കെട്ടുക്കഥകളാണെന്നുമാണ് വിജയ് പറഞ്ഞത്. തന്റെ വീട്ടുകാര്‍ കാരണമല്ല അമലയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. വിവാഹ മോചന വിഷയവുമായി ബന്ധപ്പെട്ട് അമല പോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends