ഗാനഗന്ധര്‍വന് ഇന്ന് 74 -ാം പിറന്നാള്‍

മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് 74-ാം പിറന്നാള്‍. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷത്തെ പതിവ് തെറ്റിയ്‌ക്കാതെ ഈ പിറന്നാള്‍ ദിനത്തിലും അദ്ദേഹവും കുടുംബവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് തന്നെ ഗാനഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തി. ഇന്ന് രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വിശേഷാല്‍പൂജകള്‍ നടക്കും. തുടര്‍ന്ന് ദേവിസന്നിധഇയില്‍ രാഗാര്‍ച്ചന നടത്തി പിറന്നാള്‍ സദ്യയും കഴിച്ചാണ് യേശുദാസ് മടങ്ങുക. കൂടാതെ ഇന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ മുകാംബിക സന്നിധിയില്‍ സംഗീതാര്‍ച്ചന നടക്കും. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് ഇത് നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പിറന്നാള്‍ ദിനത്തില്‍ എത്തുന്ന യേശുദാസ് കൊച്ചുകുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് ഉണ്ടായിരന്നു. എന്നാല്‍ എഴുത്തിനിരുത്താന്‍ എത്തുന്നവരുടെ തിരക്ക് ഏറിയത് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ക്ക് പ്രയാസം സൃഷ്‌ടിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ പിറന്നാള്‍ ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നത് നിര്‍ത്തി.
https://www.facebook.com/Malayalivartha