ആദ്യം വിവാഹം പിന്നെ മന്ത്രി... അതെ അതുതന്നെ നടന്നു

ആദ്യം മന്ത്രി പിന്നെ കല്യാണം എന്ന ഗണേഷ് കുമാറിന്റെ സ്വപ്‌നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടരും മുഖവിലയ്‌ക്കെടുത്തില്ല. മന്ത്രിസഭാ പ്രവേശനം അനന്തമായി നീണ്ടു പോയപ്പോള്‍ ഗണേഷ് കുമാര്‍ ഒന്നു തീരുമാനിച്ചു. നേരത്തേ പറഞ്ഞുറപ്പിച്ച ആ കല്യാണമെങ്കിലും നടക്കട്ടെ. വധു ഏഷ്യാനെറ്റിലെ ഗള്‍ഫ് മേധാവി, പാലക്കാട് സ്വദേശിനി ബിന്ദു മേനോന്‍ തന്നെ.
രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ വാളകം കീഴൂട്ട് വീടിനോടു ചേര്‍ന്ന കുടുംബക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് അച്ഛന്‍ ബാലകൃഷ്ണപിള്ളയും സഹോദരിമാരും എത്തിയിരുന്നു. ഡിസംബര്‍ 12 ന് ബിന്ദുവിന്റെ പാലക്കാടുള്ള വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മാധ്യമ പ്രവര്‍ത്തകരെ ഏഴയലത്ത് അടുപ്പിച്ചില്ല. വിവാഹ ശേഷം നിറ പുഞ്ചിരിയുമായി ആ നവ വധൂവരന്മാര്‍ എത്തി.
നടന്‍ ദിലീപ്, ഷാജി കൈലാസ്, എഡിജിപി ആര്‍ ശ്രീലേഖ എന്നീ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ പ്രശ്‌നങ്ങളെ ചൊല്ലിയാണ് ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഗണേഷും യാമിനിയും വേര്‍പിരിയുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകയായ ബിന്ദുവിനെ ഗണേഷ് കുമാര്‍ പരിചയപ്പെടുന്നത് ദുബായില്‍ വച്ചാണ്. ദുബായിലെ ഏഷ്യാനെറ്റിന്റെ ഈവന്റ് മാനേജ്‌മെന്റിന്റെ മേല്‍നോട്ടവും ബിന്ദുവിനാണ്. ഈ പരിപാടികള്‍ക്കിടയിലാണ് ഗണേഷ്‌കുമാര്‍ ബിന്ദുവിനെ പരിചയപ്പെടുന്നത്. ആ ബന്ധമാണ് വളര്‍ന്ന് വിവാഹത്തില്‍ കലാശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha