അജിത്തിന് പിന്നാലെ നരയുടെ വീരവുമായി മമ്മൂട്ടി

ആരംഭത്തിലും വീരത്തിലും നരയുമായി അജിത്ത് തിളങ്ങിയതിന് പിന്നാലെ നരയുടെ വീരവുമായി മമ്മൂട്ടിയും എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററിലാണ് മമ്മൂട്ടി മുഴുനീള നരയുമായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഞ്ച് ഗെറ്റപ്പാണ് താരത്തിനുള്ളത്. അഞ്ച് ഭാഷകളില്‍ ഡയലോഗുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഫ്രെയിം അഹമ്മദ് സിദ്ധിഖാണ് തിരക്കഥ ഒരുക്കുന്നത്.
വി.കെ പ്രകാശിന്റെ സൈലന്‍സില്‍ മമ്മൂട്ടി അവിടവിടെ നരയിട്ട് അഭിനയിച്ചിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ന്യൂഡല്‍ഹി, പരമ്പര തുടങ്ങിയ ചിത്രങ്ങളില്‍ മുഴുവന്‍ നരയുമായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. അറുപത് കഴിഞ്ഞാലും താരങ്ങള്‍ കറുത്ത മുടിയുമായിത്തന്നെ അഭിനയിക്കണമെന്ന സിനിമയിലെ അലിഖിത നിയമം മാറുന്നു. ഇരുപതുകളിലും മുപ്പതുകളിലും അല്‍പം നരകയറിയ തലയ്ക്ക് ആരാധകരേറുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മംഗലാപുരത്തും കാസര്‍ക്കോട്ടുമായി പുരോഗമിക്കുകയാണ്.
ഗ്രാന്റ്മാസ്റ്ററില്‍ മോഹന്‍ലാല്‍ നരയിട്ട് അഭിനയിച്ച് വലിയ ഹിറ്റായിരുന്നു. അടുത്തിടെ റിലീസായ ജില്ലയിലും മോഹന്‍ലാലിന് നരച്ച സ്‌റ്റൈലായിരുന്നു. അണിയറയില്‍ തയ്യാറാകുന്ന മറ്റു ചില ചിത്രങ്ങളിലും ലാലിന് നരകയറിയ തലയാണെന്നാണ് കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha