Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

 ലാലേട്ടന്‍ എങ്ങനെയെന്റെ മനസില്‍ ചേക്കേറി

30 NOVEMBER 2016 10:21 PM IST
മലയാളി വാര്‍ത്ത

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. ഞാനന്ന് ചോയിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. അവിടെ ബോഡിംഗില്‍ നിന്നാണ് പഠിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ പോകാം. പതിവുപോലെ എന്നെ പിക്ക് ചെയ്യാന്‍ െ്രെഡവറെത്തി. വരുന്ന വഴി തൃപ്പുണിത്തുറ പാലസില്‍ വരെ കയറിയിട്ട് പോയാല്‍ മതിയെന്ന് വാപ്പയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ഞാനവിടെ എത്തുമ്പോള്‍ ഷൂട്ടിംഗ് നടക്കുകയാണ്. മണിച്ചിത്രത്താഴാണ് സിനിമ. ലാലേട്ടന്‍ ജോയിന്‍ ചെയ്ത ദിവസം കൂടിയായിരുന്നു. അന്നാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്. ആദ്യമായി. അന്ന് പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ഷൂട്ടിംഗ് തിരക്കിലായിരുന്നു എല്ലാവരും. ഇത് രണ്ടും സംഭവിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

ചന്ദ്രലേഖയുടെ ഷൂട്ടിംഗ് സമയത്ത്. മദ്രാസിലെ ഏതോ സ്റ്റുഡിയോ ഫ്‌ളോറിലായിരുന്നു ഷൂട്ടിംഗ്. അന്ന് പ്രിയേട്ടനാണ് എന്നെ ലാലേട്ടന് പരിചയപ്പെടുത്തുന്നത്. കുട്ടികളെല്ലാം വളരെ വേഗമാണല്ലോ വളരുന്നത്. എന്നായിരുന്നു ലാലേട്ടന്റെ ആദ്യത്തെ പ്രതികരണം. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നെ വളരെ ചെറുപ്പത്തിലേ ലാലേട്ടന്‍ കണ്ടിട്ടുണ്ടെന്ന്. ഒരിക്കല്‍ ആലപ്പുഴയില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗിന് വന്നപ്പോഴും ലാലേട്ടന്‍ വീട്ടില്‍ വന്നിരുന്നു. ഊണ് കഴിക്കാന്‍. അന്ന് കുറേസമയം വീട്ടിലുണ്ടായിരുന്നു.

മെര്‍ലന്‍ ബ്രാന്‍ഡോ അഭിനയിച്ച ഗോഡ്ഫാദര്‍ എന്ന സിനിമയുടെ സി.ഡി ഇട്ട് അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് വാപ്പ പറയുകയായിരുന്നു. അപ്പോഴാണ് ലാലേട്ടന്‍ മെര്‍ലന്‍ ബ്രാന്‍ഡോ എന്ന സ്‌റ്റേജ് പെര്‍ഫോമറെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം ഒരു സ്‌റ്റേജ് ഷോയില്‍ ഇരുപത് മിനിറ്റോളം പുറംതിരിഞ്ഞുനിന്ന് അഭിനയിക്കുകയായിരുന്നു എന്ന്. അത്ര മാജിക് പെര്‍ഫോമറായിരുന്നു അദ്ദേഹം. എനിക്കത് പുതിയ അറിവായിരുന്നു.

ലാലേട്ടന്റെ കുടുംബവുമായി അടുക്കുന്നത് ഹരികൃഷ്ണന്‍സിന്റെ സമയത്താണ്. ഞാനന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. അന്നവിടെ എല്ലാവരുമുണ്ടായിരുന്നു. സുചി ആന്റിയും അപ്പുവും സുരേഷേട്ടനും(സുരേഷ് ബാലാജി) ബാലാജിസാറുമെല്ലാം. അവരോടൊപ്പമായിരുന്നു കൂടുതല്‍ സമയവും ഞാന്‍. അതില്‍ പിന്നെ ആ കുടുംബത്തെ ഒരുമിച്ച് കാണുന്നത് എന്റെ കല്യാണസമയത്താണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളിലൊന്നും സിനിമ ഒരു വിഷയമേ ആയിരുന്നിട്ടില്ല. കാറുകളോടുള്ള എന്റെ ഭ്രമം ലാലേട്ടന് അറിയാം, വാപ്പ പറഞ്ഞ്. അതുകൊണ്ട് മിക്കവാറും കാറുകളെക്കുറിച്ചായിരിക്കും സംസാരിക്കുക. ഞാന്‍ ഓരോ തവണ കാണുമ്പോഴും ലാലേട്ടന്‍ ഓരോ കാര്‍ സ്വന്തമാക്കിയിരിക്കും.

അതിനെക്കുറിച്ചൊക്കെ കൗതുകത്തോടെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നെ വിസ്മയിപ്പിച്ചിട്ടുള്ള, അതിശയിപ്പിച്ചിട്ടുള്ള നടനാണ് ലാലേട്ടന്‍. ക്യാമറയ്ക്ക് മുന്നിലാണ് ആ മാജിക് സംഭവിക്കുന്നത്. അത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അല്ലാത്ത സമയങ്ങളില്‍ ലാലേട്ടന്‍ വളരെ കോണ്‍സ്റ്റന്‍ഡാണ്. നടത്തവും സംസാരവും ചിരിയുമെല്ലാം എന്നും എപ്പോഴും ഒരുപോലെ.

പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മറ്റൊരാളായി മാറുകയാണ്. അത് ദൃശ്യത്തില്‍ കണ്ടതുപോലെയാകില്ല കിരിടീത്തില്‍. നോക്കെത്താ ദൂരത്തില്‍ കണ്ടതുപോലെയാകില്ല രാജാവിന്റെ മകനില്‍. തേന്മാവില്‍ കൊമ്പത്തില്‍ കണ്ടതുപോലെയാകില്ല ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍. അതുകൊണ്ട് ഒരു താരതമ്യപഠനത്തിന് സാദ്ധ്യതയില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആ മാജിക്കിനെക്കുറിച്ച് പറയാന്‍ ലാലേട്ടന് മാത്രമേ കഴിയൂ എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (51 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends