തൃഷയുടെ തുടയിലും കയ്യിലും ജയംരവി

തൃഷയുടെ തുടയിലും കയ്യിലും ജയംരവിയുടെ മുഖം പച്ചകുത്തിയത് വിവാദമായി. ഇരുവരും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പരന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത് ഇരുവരും ഫെയിസ്ബുക്കിലൂടെ കാര്യം സ്ഥിരീകരിച്ചപ്പോഴാണ്. ഭൂലോകം എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ പച്ചകുത്തിയത്. ഇടത് കയ്യിലും വലത് തുടയിലുമാണ് പച്ചകുത്തിയത്. പ്രഭുദേവയുമായി പ്രണയത്തിലായിരുന്നപ്പോള്‍ നയന്‍താര കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയിരുന്നു. അതും വിവാദമായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് തമിഴ് സിനിമാലോകത്ത് പുതിയ ഗോസിപ്പ് പരന്നത്.
ജയംരവിയുടെ മുഖത്തിനു പുറമേ സൂര്യനും ഋക്ഷഭവും പച്ചകുത്തിയ തൃഷ നഞ്ചത്ത് ഒരു ടീമോ ടാറ്റയും പതിപ്പിച്ചിട്ടുണ്ട്. വടക്ക് ചെന്നൈയില്‍ ജീവിച്ച ഒരു ബോക്‌സറുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം നതാന്‍ ജോണ്‍സും അഭിനയിക്കുന്നു. നതാനും ജയം രവിയും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ ചെയ്തിരിക്കുന്നത് ഹോളിവുഡ് ഇടി മാസ്റ്റര്‍ ലാര്‍ണല്‍ സ്‌റ്റോവലാണ്. നേരത്തെ സംതിങ് സംതിങ് ഉണക്കും എണക്കും എന്ന ചിത്രത്തില്‍ ജയംരവിയും തൃഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കല്യാണ കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍ .
അതേസമയം ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ വാര്‍ത്ത പുറത്ത് വിട്ടതാണെന്ന് അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha