ലൈംഗികതൊഴിലാളിയായി അഭിനയിച്ചതില്‍ കുറ്റബോധമില്ല

ലൈംഗികതൊഴിലാളിയായി അഭിനയിച്ചതില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് അനുമോള്‍ . വെടി വഴിപാട് എന്നചിത്രത്തിലെ ലൈംഗിക തൊഴിലാളിയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം നയം വ്യക്തമാക്കിത്. ഇത്തരമൊരു വേഷം ചെയ്യാന്‍ യാതൊരു മടിയും ഇല്ലായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ച ശേഷം രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടി വന്നില്ലെന്നും അനുമോള്‍ .
തെരഞ്ഞെടുപ്പ് അടുത്തതോടെ സെറ്റിലൊക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തനിക്ക് രാഷ്ട്രീയം വലിയ വശമില്ലെന്ന് അനുമോള്‍ പറഞ്ഞു. അമ്മ പ്രസിഡന്റ് മല്‍സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനായി പ്രചരണത്തിന് ഇറങ്ങണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുമോള്‍. ഒന്നിനുപിറകെ മറ്റൊന്നായി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഈ നായികയെ തേടിയെത്തുകയാണ്. ടിപി രാജീവ് കുമാറിന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. മൂന്ന് നായികമാരണ് ചിത്രത്തില്‍ ഉള്ളത്. രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിന് അടിസ്ഥാനമായതും രാജീവ് കുമാറിന്റെ നോവലാണ്.
അനുവിനെ കൂടാതെ ജ്യോതി കൃഷ്ണ, പുതുമുഖ താരം ശ്രുതി എന്നിവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജും പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്ന ഡോക്ടര്‍ ബിജുവിന്റെ ചിത്രമായ പെയിന്റിംഗ് ലൈഫിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha