അഭിനയത്തോട് വിട

മംമ്ത മോഹന്‍ദാസ് അഭിനയത്തോട് വിട പറയുന്നു. തന്റെ ശരീരം അഭിനയത്തിന് അനുവദിക്കാത്തതിനാലാണ് അഭിനയ ജീവിതത്തോട് വിട പറയുന്നതെന്നും ഏറെ ദുഖത്തോടെയാണ് അഭിനയത്തില്‍ നിന്നും പിന്‍മാറുന്നതെന്നും മംമ്ത ഒരു സ്വകാര്യ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അര്‍ബുദ രോഗവിവരം മംമ്ത തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പിന്നീട് അഭിനയ ലോകത്തു നിന്നും ചികിത്സയ്ക്കായി വിട്ടു നിന്ന മംമ്ത ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. പിന്നണി ഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മംമ്ത ഇപ്പോള്‍ നൂറ വിത്ത് ലൌ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ഷൂട്ടിങ്ങ് സമയത്തുണ്ടാകുന്ന ടെന്‍ഷനും ആരോഗ്യ പ്രശ്‌നങ്ങളുമാണ് വീണ്ടും മംമ്തയെ അഭിനയത്തില്‍ നിന്നും വിലക്കുന്നത്. എന്നാല്‍ പിന്നണി ഗാന രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മംമ്ത വ്യക്തമാക്കി.
ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് മലയാള ചലച്ചിത്ര ലോകത്ത് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറി മംമ്ത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha