മലയാളി വാര്‍ത്ത സത്യമായി, താനും മഞ്ജു വാര്യരും അകന്ന് കഴിയുകയാണെന്ന് ദിലീപ്

താനും മഞ്ജു വാര്യരും അകന്ന് കഴിയുകയാണെന്ന് ദിലീപ്. നിയമപരമായി ബന്ധം വേര്‍പെടുത്താതെ ഇരുവരും അകന്ന് കഴിയുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ മാസികയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
സുഹൃത്തുക്കളായ ബിജുമേനോന്‍, കലാഭവന്‍മണി, ലാല്‍ജോസ് എന്നിവര്‍ ഇടപെട്ടാണ് ഇരുവരും അകന്ന് കഴിഞ്ഞത്. മഞ്ജുവുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് ദിലീപ് അഭിമുഖത്തില്‍ തുറന്നു പറയുന്നു. സ്‌നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്റെ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്. പല കുടുംബങ്ങളിലും പ്രശനങ്ങള്‍ സംഭവിക്കുമ്പോള്‍ എന്റെ വീട്ടില്‍ സംഭവിക്കില്ലെന്നാണ് കരുതിയത്. 14 വര്‍ഷം സന്തോഷത്തോടെയാണ് ജീവിച്ചത്. എല്ലാം തകര്‍ന്നതിനു ശേഷവും ജീവിതവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചതെന്നും ദിലീപ് പറഞ്ഞു.
മഞ്ജു അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് രഞ്ജിത്തിനോട് മഞ്ജുവിനെ അഭിനയിപ്പിക്കെല്ലെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രഞ്ജിത്ത് മഞ്ജുവിനെ ഒഴിവാക്കിയത്.
ഇനി ആര് മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു.
8-08-2013ല്‍ മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച 11,400 പേര്‍ ഷെയര്‍ ചെയ്‌ത ആ വാര്‍ത്ത കൂടി വായിക്കുക
പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന് അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം
മഞ്‌ജുവുമായി അകന്ന ദിലീപിനെതിരെ ഭാവനയും ഗീതുമോഹന്‍ദാസും സംയുക്താവര്‍മയും, ഒപ്പം കാമുകിയും അകന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha