പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി

പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി. 15 കോടിയാണ് പ്രിയന്‍ പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍ പ്രഭുദേവ 30 കോടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വിലകൂടിയ സംവിധായകന്‍ പ്രഭുദേവ തന്നെ. കോറിയോഗ്രാഫറായി വന്ന് നടനായി പിന്നീട് സംവിധായകനായി ബോളിവുഡില്‍ കഴിവുതെളിയിച്ചയാളാണ് പ്രഭുദേവ.
17കോടി പ്രഭുദവേ അഡ്വാന്‍സ് വാങ്ങും. സിങ് ഈസ് ബ്ലിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യാനാണ് 30 കോടി വാങ്ങിയത്. അക്ഷയ് കുമാരും കത്രീന കെയ്ഫുമാണ് ചിത്രത്തില്‍ ജോഡികളായി എത്തുന്നത്. ഒരു പരിപൂര്‍ണ മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനിരക്കുന്ന സിങ് ഈസ് ബ്ലിങിന് സിങ് ഈസ് കിങ് എന്ന പഴയ ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. പ്രണയംആക്ഷന്‍കോമഡി എന്നിങ്ങനെ എല്ലാ ചേരുവകളും ചേര്‍ക്ക് അക്ഷയ് കുമാറിന്റെ ആരാധകര്‍ക്ക് മികച്ചൊരു വിരുന്നായി ഒരുക്കുന്ന ചിത്രം ഒരു വമ്പന്‍ ബജറ്റ് ചിത്രമായിരിക്കും. 2015 ജൂലൈയില്‍ റിലീസ് ചെയ്യത്തക്കവിധമായിരിക്കും ചിത്രം തയ്യാറാവുക.
വാണ്ടഡ്, റൗഡി റാത്തോഡ്, ആര്‍ രാജ്കുമാര്‍ തുടങ്ങി പ്രഭുദേവ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. ഇപ്പോള്‍ ഹിന്ദിയിലെ ടോപ് സംവിധായകനായി പരിഗണിക്കുന്ന രോഹിത് ഷെട്ടിയ്ക്ക് 20കോടിയാണ് പ്രതിഫലം. തമിഴകത്തേയ്ക്ക് വന്നാല്‍ സംവിധായകന്‍ ശങ്കറിന് 12-18 കോടി രൂപയാണ് പ്രതിഫലം, ആര്‍ മുരുഗദോസിനാവട്ടെ 15കോടിയും കോടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha